GeneralLatest NewsTV Shows

ആ ക്ലൈമാക്‌സ് വേണ്ടെന്നു പലതവണ അവരോടു പറഞ്ഞു; വിവേക് ഗോപന്‍

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ജനപ്രിയ സീരിയല്‍ പരസ്പരത്തിന്റെ ക്ലൈമാക്സ് ആണ്. ക്യാപ്‌സൂള്‍ ബോംബ് വിഴുങ്ങി ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജും മരിക്കുന്നതാണ് അവസാനം. എന്നാല്‍ മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഇത്തരം ഒരു ക്ലൈമാക്സ് വേണ്ടെന്നു താന്‍ അണിയറപ്രവര്‍ത്തകരോട് ആദ്യമേ പറഞ്ഞിരുന്നുവെന് വ്യക്തമാക്കി സൂരജിനെ അവതരിപ്പിച്ച വിവേക് ഗോപന്‍ പറയുന്നു.

യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കാത്ത ഒരു ക്ലൈമാക്‌സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഹിന്ദി പതിപ്പില്‍ അങ്ങിനെയായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. രണ്ടു പേരും മരിക്കുന്നതിനെ കുറിച്ചും ഒരു പാട് ആളുകള്‍ സങ്കടമറിയിച്ചിരുന്നു എന്നാല്‍ ക്ലൈമാക്‌സ് എന്ന രീതിയിലേക്ക് വരണമെങ്കില്‍ അത്തരം ഒരു കാര്യം വേണമെന്നതിനാലാണ് അത് ചെയ്തത് എന്നും വിവേക് ഒരു മാധ്യമത്തോട് പറയുന്നു.

shortlink

Post Your Comments


Back to top button