CinemaLatest NewsMollywoodNEWS

വൈറസിലെ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ആഷിഖ് അബു

കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ഏറ്റവും പുതിയ സർവൈവർ ത്രില്ലെർ ചിത്രം ആണ് വൈറസ്. ഇന്നലെയാണ് ഇതിനെകുറിച്ച് ഔദ്യോഗികമായി വിവരങ്ങൾ പുറത്ത് വിട്ടത്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഇതിൽ ആരൊക്കെ ഏതൊക്കെ കഥാപാത്രം ചെയ്യും എന്ന് ചോദ്യം ഉയർന്നിരുന്നു. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ആഷിഖ് അബു.

നിപ്പ വൈറസ് പടർന്നു പിടിച്ച സമയത് തന്റെ ജീവൻ പോലും നോക്കാതെ രോഗികളെ പരിചരിച്ച് അവസാനം സ്വന്തം ജീവൻ വൈറസിന് സമർപ്പിച്ച ലിനി എന്ന നഴ്‌സായി റിമയാണ്‌ അഭിനയിക്കുക. ആരോഗ്യമന്ത്രി കെ കെ ഷൈലജയായി രേവതിയും വേഷമിടും. ബാക്കി ഉള്ളവർ എല്ലാം സാങ്കല്പിക കഥാപാത്രമാകാൻ ആണ് സാധ്യത.

ഇത്തരത്തിൽ ഒരു സംഭവം സിനിയാക്കാനുള്ള തീരുമാനത്തെ കുറിച്ച് ആഷിഖ് അബു ഇങ്ങനെ പറയുന്നു ” നിപ്പ ശരിക്കും മാനവരാശിയുടെ ഒരു ചെറുത്തുനില്‍പ്പായിരുന്നു. ഒരു സിനിമക്കല്ല ഒരുപാട് സിനിമക്കുള്ള സംഭവം ഇതിലുണ്ട്. കേരളം അഭിമാനം കൊള്ളുന്ന ഒരു സംഭവമാണ് നിപ്പ പ്രതിരോധം. എല്ലാവരും ഒറ്റകെട്ടായി നേരിട്ട ഒരു സംഭവം. ബംഗ്ലാദേശിൽ ഒക്കെ ഈ രോഗം കണ്ടെത്താൻ തന്നെ ഒരുപാട് സമയം എടുത്തു. ശരിക്കും ഒരു ത്രില്ലറാണ് ഇവിടെ സംഭവിച്ചത്. ഒരു ജനതയുടെ വിജയമാണ് ഇത്.”

ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പാര്‍വതി, കാളിദാസ് ജയറാം തുടങ്ങി വമ്പന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്.

shortlink

Related Articles

Post Your Comments


Back to top button