പേമാരിയും പ്രളയവും വിതച്ച നാശനഷ്ടങ്ങളില്‍ നിന്നും കരകയറുകയാണ് കേരളം. ദുരിതബാധിതർക്ക് സാന്ത്വന സംഗീതവുമായി ഒരു പറ്റം കലാകാരന്മാര്. ദുരിത ബാധിതർക്ക് പ്രചോദന മാകുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും എ ഹരിഹരനുമാണ്.
നൊമ്പരമെഴുതിയ മഴയേ.. എന്ന ഗാനംഅവതരിപ്പിച്ചിരിക്കുന്നത് കേരള ആർട്ട് ലൗവേഴ്സ് അസോസിയേഷൻ ട്രസ്റ്റാണ്. ഈ പ്രളയത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നമ്മളെല്ലാരും ഇറങ്ങുകയല്ലേ എന്നുള്ള ചോദ്യം മുഖ്യമന്ത്രിയിൽനിന്നും ഉണ്ടായപ്പോൾ കലാകാരന്മാരെന്ന നിലയ്ക്ക് ഞങ്ങളെക്കൊണ്ട് എന്തുചെയ്യാൻ കഴിയുമെന്നാണ് ആദ്യം ആലോചിച്ചത്. അങ്ങനെയാണ് ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പകുളിൽ ആഗസ്റ്റ് 21 മുതൽ ജോസി ആലപ്പുഴയുടെ നേതൃത്ത്വത്തിൽ സാന്ത്വന സംഗീത പരിപാടികൾ അവതപ്പിച്ച് തുടങ്ങിയത്. തുടർന്ന് കെ എസ് ചിത്ര അടക്കുമുള്ള നിരവധി ഗായകരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. തിരുവനന്തപുരത്തും ആലപ്പുഴയിലുമായി നിരവധി ക്യാമ്പുകളിൽ ചെന്ന് ദുരിത ബാധിതരെ കാണാനും അവർക്കുവേണ്ടി പാടാനും ഞങ്ങൾക്ക് കഴിഞ്ഞു. അതാണ് ഈ ഗാനത്തിന് പിന്നിലെന്നും നിർമ്മാതാവ് ലാലു ജോസഫ് പറഞ്ഞു.
Post Your Comments