GeneralLatest NewsMollywood

ഇതൊന്നും മമ്മിയ്ക്ക് ഇഷ്ടമാകില്ല; ശ്രീനിഷിനെ കെട്ടിപ്പിടിച്ചതിനും ഉമ്മ കൊടുത്തതിനും ന്യായീകരണവുമായി പേളി

മലയാളി ടെലിവിഷന്‍ പ്രേക്ഷരുടെ ഇടയില്‍ ജനപ്രീതി ആര്‍ജ്ജിച്ച ഒരു പരിപാടിയാണ് ബിഗ്‌ ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനാകുന്ന ഈ ഷോ രണ്ടുമാസം പിന്നിടുമ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പേളി – ശ്രീനിഷ് പ്രണയമാണ്. പേളിയുടെ കൈയ്യില്‍ ശ്രീനിഷിന്റെ ആനവാല്‍ മോതിരം കണ്ടതോടെയാണ് ഈ പ്രണയം സഹതാരങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്. ഇരുവരും പ്രണയം തുറന്നു പറഞ്ഞു കഴിഞ്ഞു. എന്നാല്‍ തങ്ങളുടെ ഈ പ്രവര്‍ത്തിയെ കുടുംബക്കാര്‍ എങ്ങനെ കാണുമെന്ന ചിന്തയിലാണ് ഇരുവരും. തന്റെ മമ്മി ഇത് കണ്ടാല്‍ എന്തായാലും തല്ലു കിട്ടുമെന്നാണ് പേളി ശ്രീനീയോട് പറയുന്നത്.

pearle maaney

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഇതിനെ കുറിച്ച്‌ പേളി സംസാരിച്ചത്. എപ്പോഴും കയ്യില്‍ പിടിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മ നല്‍കിയതെന്നും ഉറപ്പായും മമ്മിയ്ക്ക് ഇഷ്ടമാകില്ലെന്നും പേളി പറഞ്ഞു. ഇതിനൊക്കെയുള്ളത് വീട്ടില്‍ പോയാല്‍ തനിയ്ക്ക് കിട്ടുമെന്നും പേളി കൂട്ടിച്ചേര്‍ത്തു. കയ്യില്‍ പിടിക്കുന്നത് സ്വാഭാവികം മാത്രമാണ്. രാത്രിയിലുള്ള കെട്ടിപ്പിടത്തവും കുഴപ്പമില്ലയെന്നാണ് ഇവരുടെ വാദം. എന്നാല്‍ നല്ല ഐഡിയ നല്‍കിയതു കൊണ്ടാണ് ഉമ്മ നല്‍കിയതെന്നും പേളി പറയുന്നുണ്ട്. ഒരുപാട് ഐഡിയകള്‍ പേളിയ്ക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഒരു തവണ മാത്രമാണ് ഉമ്മ തന്നതെന്നും ശ്രീനീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button