![](/movie/wp-content/uploads/2018/06/love-rathri.png)
സിനിമകള്‍ പലപ്പോഴും വിവാദത്തിലാകാറുണ്ട്. ടൈറ്റിലിന്റെ പേരില്‍ വിവാദത്തില്‍ ആയിരിക്കുകയാണ് സല്മാന് ഖാന് നിര്‍മ്മിക്കുന്ന ഹിന്ദി ചിത്രം ‘ലവ് രാത്രി’. ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് ശിവസേന അറിയിച്ചു.
ഹൈന്ദവ ആഘോഷമായ നവരാത്രിയുടെ പേര് വളച്ചൊടിക്കുന്നതാണ് ‘ലവ് രാത്രി’ എന്ന പേര്. അതുകൊണ്ട് തന്നെ ഹൈന്ദവ സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്ന ഈ ടൈറ്റില്‍ മാറ്റാന്‍ തയ്യാറാകാത്ത പക്ഷം ചിത്രം വഡോദരയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലയെന്നും ഇതേ പേരില്‍ തന്നെയാണ് തിയേറ്ററുകളില്‍ ഇറങ്ങുന്നതെങ്കില്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും തിയേറ്റര്‍ ഉടമകള്‍ക്ക് ശിവസേന നല്‍കിയിരിക്കുന്ന താക്കീത്.
Post Your Comments