മണി രത്നം ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് കഥയോ കഥാപാത്രമോ അറിയേണ്ട ആവശ്യമില്ല എന്ന് തമിഴ് നടൻ പ്രകാശ് രാജ്. ഷൂട്ടിംഗ് എപ്പോൾ തുടങ്ങും, എത്ര ദിവസം ഡേറ്റ് വേണം എന്ന് മാത്രമാണ് ചോദിക്കാറുള്ളത്. ചെക്കാ ചിവന്ത വാനം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബോംബെ എന്ന ചിത്രത്തിൽ കുമാർ എന്ന വേഷം അവതരിപ്പിച്ചാണ് മണി രത്നത്തിന്റെ ചിത്രത്തിൽ പ്രകാശ് രാജ് ആദ്യമായി എത്തുന്നത്. പിന്നീട് ഇരുവർ, ഓക്കേ കണ്മണി എന്നി ചിത്രങ്ങളിലും പ്രകാശ് രാജ് മികച്ച വേഷങ്ങൾ അവതരിപ്പിച്ചു.
മണി രത്നം എന്ന സംവിധായകൻ എനിക്ക് വളരെ സ്പെഷ്യൽ ആയ ഒരു മനുഷ്യൻ ആണ്. എന്നെ എന്റെ കംഫോര്ട്ട് സോണിൽ നിന്നും പുറത്തുവരാൻ സഹായിക്കുന്നത് അദ്ദേഹമാണ്. മണിരത്നം ഒരിക്കലും ഒരു നടനെയോ നടിയെയോ മനസ്സില്‍ കണ്ടു കൊണ്ട് ഒരു കഥാപാത്രം എഴുതില്ല. തന്റെ കഥാപാത്രങ്ങള്‍ക്ക് പറ്റിയ അഭിനേതാക്കളെ കണ്ടെത്തുകയാണ് ചെയ്യുന്നത്.
മണി രത്നം മാത്രമല്ല തന്റെ ഗുരുവായ കെ ബാലചന്ദര്‍, കൃഷണവംശി, രാധാമോഹന്‍ എന്നിവരോടും തനിക്ക് ബഹുമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments