GeneralNEWS

അച്ഛന്‍റെ ഉപദ്രവത്തിന് ഇരയായി; മകളോടുള്ള പിതാവിന്‍റെ ക്രൂരത വെളിപ്പെടുത്തി പ്രശസ്ത ഗായിക

സോഷ്യല്‍ മീഡിയ നല്‍കിയ പ്രോത്സാഹനത്തിലൂടെയാണ് വിദ്യ വോക്സ് എന്ന തെന്നിന്ത്യന്‍ ഗായിക ഉയരങ്ങളുടെ കൊടുമുടി കീഴടക്കിയത്. തന്റെ കുട്ടിക്കാല ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് വിദ്യ,അച്ഛന്റെ ഉപദ്രവം താങ്ങാന്‍ കഴിയുന്നതായിരുന്നില്ലെന്നും, മാനസികമായി തളര്‍ന്നു പോയ താന്‍ മനോ നില തെറ്റിയാണ് ജീവിച്ചതെന്നും താരം വെളിപ്പെടുത്തുന്നു.

‘സ്വന്തമായി വസ്ത്രം ധരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം എനിക്ക് ലഭിച്ചിരുന്നില്ല,അമ്മയെയും എന്നെയും സഹോദരങ്ങളെയും അച്ഛന്‍ നന്നായി ഉപദ്രവിക്കുമായിരുന്നു. ഒടുവില്‍ അമ്മ ഞങ്ങളെയും കൊണ്ട് വീട് വിട്ടിറിങ്ങി, എനിക്ക് പതിനാറ് വയസ്സുള്ളപ്പോഴായിരുന്നു അച്ഛന്റെയും അമ്മയുടെയും വിവാഹ മോചനം’. വിദ്യ വോക്സ് ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button