മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്റെ നിരവധി ചിത്രങ്ങള്‍ ബോക്സോഫീസില്‍ വെന്നിക്കൊടി പാറിച്ച ചിത്രങ്ങളായിരുന്നു. ‘ദേവാസുരം’ എന്ന സിനിമയ്ക്ക് ശേഷം താന്‍ ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘മായാമയൂരം’ വലിയ പരാജയമായിരുന്നുവെന്നും അത് കൊണ്ട് തന്നെ മോഹന്‍ലാലിനെ വെച്ച് വാണിജ്യ സിനിമകള്‍ എഴുതാനാണ് തനിക്കു പിന്നീടു ഓഫര്‍ വന്നതെന്നും രഞ്ജിത്ത് പറയുന്നു. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ‘ആറാംതമ്പുരാന്‍’ എന്ന ഷാജി കൈലാസ്- മോഹന്‍ലാല്‍ ചിത്രം സംഭവിക്കുന്നത്.
പിന്നീട് ഞാനും-ഷാജി കൈലാസും സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ സിബി മലയിലിനെയാണ് സമീപിച്ചത്, വാണിജ്യ സിനിമകളില്‍ നിന്ന് പുറത്തു കടക്കുന്ന രീതിയില്‍ ലാലിലെ നടനെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിനു വേണ്ടിയാണ് സിബി മലയിലിനെ സമീപിച്ചത്, പക്ഷെ സിബി മലയിലും മോഹന്‍ലാലിനെ വെച്ച് ഒരു ആഘോഷ ചിത്രമെടുക്കാനായിരുന്നു താല്‍പ്പര്യം കാണിച്ചത്,അങ്ങനെയാണ് ‘ഉസ്താദ്’ എന്ന സിനിമ വരുന്നത്. പക്ഷെ ചിത്രം വേണ്ടത്ര വിജയമായില്ല,
വീണ്ടും ഷാജി കൈലാസ് ഒരു മോഹന്‍ലാല്‍ ചിത്രമെഴുതാന്‍ എന്നെ സമീപിച്ചു, ഇനിയൊരു ആഘോഷ അടിപടം എഴുതുന്നില്ലെന്ന് തീരുമാനിച്ച എന്നെ ഷാജി കൈലാസ് അത്തരം ചിത്രമെഴുതാന്‍ വീണ്ടും നിര്‍ബന്ധിച്ചു.
മോഹന്‍ലാലിന്‍റെ കേരളത്തിലെ വലിയ ആരാധകനും അദ്ദേഹത്തിന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന പ്രോജക്റ്റ് ചെയ്യാനായിരുന്നു ഷാജിയുടെയും എന്റെയും തീരുമാനം,ആന്റണിയെ തൃപ്തിപ്പെടുത്തുന്ന മോഹന്‍ലാലിന്‍റെ ഒരു മാസ് ചിത്രം രചിക്കനായിരുന്നു ഷാജി കൈലാസ് എന്നോട് പറഞ്ഞത്, അങ്ങനെയാണ് മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായ ‘നരസിംഹം’ പിറവികൊള്ളുന്നത്.
Post Your Comments