മുകേഷ്-ഇന്നസെന്റ് ടീം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും മുകേഷിന്റെ മകനുമായി ഇന്നസെന്റിന് അല്പം ഇടയേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. മാന്നാര്‍ മാത്തായി സ്പീക്കിംഗ് എന്ന സിനിമയുടെ ലൊക്കേഷനില്‍ സ്കൂളില്‍ പോകാതെ കറങ്ങി നടന്ന മുകേഷിന്റെ മകനെ ഒന്ന് ഇരുത്തി കൊണ്ട് ഇന്നസെന്റ് തനത് ശൈലിയില്‍ ഒരു ഡയലോഗ് പൊട്ടിച്ചു,
‘അച്ഛന് സിനിമയിലാണെന്നും പറഞ്ഞു ലൊക്കേഷനില്‍ ഫുഡൊക്കെയടിച്ച് സ്കൂളില്‍ പോകാതെ കറങ്ങി നടക്കുന്ന ചില പിള്ളേരുണ്ട്’, ഇന്നസെന്റ് വ്യക്തമാക്കി, ഇത് പറഞ്ഞ ശേഷം ഇന്നസെന്റ് മുകേഷിന്റെ മകന്റെ മുഖത്ത് നോക്കി പറഞ്ഞു, ‘മോനെ നിന്നെ അല്ല പറഞ്ഞത് കേട്ടോ’, ഇന്നസെന്റ് വീണ്ടും ഇത് ആവര്‍ത്തിച്ചു പിന്നെയും മുകേഷിന്റെ മകനോട് പറഞ്ഞു, ‘മോനെ നീ ഇതില്പ്പെടില്ല കേട്ടോ’,
തന്നെ കളിയാക്കിയതാണെന്ന് മനസിലായ താരപുത്രന് ഇന്നസെന്റിന്റെ ചെറുതായൊന്നു പരിഹസിച്ചു, സിനിമയിലെ ഇന്നച്ചന്റെ സ്ഥിരം നമ്പറായ ‘എന്റെ അമ്മേ’ എന്ന് വിളിച്ചു കൊണ്ടായിരുന്നു മുകേഷിന്റെ മകന് ഇന്നസെന്റിനോട് പകരം വീട്ടിയത്.
ഒരു ടിവി ചാനലിലെ ടോക് ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു രസകരമായ ഈ സംഭവത്തെക്കുറിച്ച് ഇന്നസെന്റ് മനസ്സു തുറന്നത്
Post Your Comments