ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ മകന് എന്ന ലേബലില്‍ സിനിമാ ലോകത്തേയ്ക്ക് എത്തിയ വ്യക്തിയാണ് അഭിഷേക് ബച്ചന്. കരിയറിലെ ചില പരാജയങ്ങള്‍ കാരണം സിനിമയില്‍ നിന്നും വിട്ടു നിന്ന താരം വീണ്ടും സജീവമാകുകയാണ്. അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ മന്മര്സിയാനിലൂടെ എന്ന ചിത്രത്തെയാണ് അഭിശേലിന്റെ തിരിച്ചു വരവ്. താനും അനുരാഗും തമ്മിലുള്ള ബന്ധം മുന്‍പ് അത്ര സുഖകരമായിരുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഭിഷേക്.
മണിരത്നം സംവിധാനം ചെയ്ത യുവ എന്ന ചിത്രത്തിലാണ് അഭിഷേകും അനുരാഗും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് അനുരാഗാണ്. എന്നാല്‍ യുവയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഭിഷേകിന്റെ അഭിനയം അനുരാഗിനു ഇഷ്ടമായിരുന്നില്ല. കൂടാതെ ഇരുവര്‍ക്കുമിടയില്‍ മറ്റുചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.’
” യുവയിലെ എന്റെ അഭിനയം അനുരാഗിനു ഇഷ്ടമായില്ല. പക്ഷേ ആ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ എനിക്ക് മറക്കാനാവില്ല. യുവ പുറത്തിറങ്ങിയപ്പോള്‍ അനുരാഗ് എന്റെ പ്രകടനത്തില്‍ നിരാശനായിരുന്നു. പക്ഷേ അത് എന്നോട് തുറന്ന് പറഞ്ഞില്ല. അഹന്തയും അസൂയയും എന്റെ കരിയറിനെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അനുരാഗിനൊപ്പം വീണ്ടും ജോലിചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു”- അഭിഷേക് ബച്ചന് പറഞ്ഞു.
Post Your Comments