CinemaLatest NewsNEWS

കെവിൻ സ്പേസിക്ക് പിന്നാലെ വൂഡി അലന് നേരെയും പീഡനാരോപണം; പുതിയ ചിത്രം തടഞ്ഞ് വിതരണക്കാർ

ലോക സിനിമയിൽ തന്നെ മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളാണ് വൂഡി അലൻ. ഇപ്പോൾ ഹോളിവുഡ് താരം കെവിൻ സ്പേസിക്ക് പിന്നാലെ അലനും പീഡനാരോപണത്തിൽ ചെന്ന് പെട്ടിരിക്കുകയാണ്. സ്വന്തം വളർത്തുമകളെ പീഡിപ്പിച്ചു എന്നാണ് ആരോപണം. ദിലാന്‍ ഫെറോ അലനെതിരെ പരാതിയും നൽകിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ വുഡി അലന്റെ ഏറ്റവും പുതിയ സിനിമ ‘എ റെയ്‌നി ഡേ ഇന്‍ ന്യൂയോര്‍ക്ക്’ന്റെ റിലീസിന് തടയിട്ടിരിക്കുകയാണ് വിതരണക്കാരായ ആമസോൺ സ്റ്റുഡിയോസ്. ഹാര്‍വെ വെയിന്‍സ്റ്റൈന്‍ ഉള്‍പ്പടെയുള്ളവരുടെ കൂട്ടത്തില്‍ ‘മീ ടൂ’ ലിസ്റ്റില്‍ അലന്റെ പേര് വന്നതാണ് കാരണം. നേരത്തെ ആരോപണം നേരിട്ട കെവിൻ സ്പേസിയുടെ അടുത്തിടെ ഇറങ്ങിയ ചിത്രം ആരും കാണാൻ ചെല്ലാതെ വമ്പൻ പരാജയം ആയിരുന്നു. ഇങ്ങനെയൊരു ഭയവും വിതരണക്കാർക്ക് ഉണ്ട്.

വളര്‍ത്തു പുത്രി ദിലാന്‍ ഫെറോ ആണ് ലൈംഗിക ആരോപണകേസുമായി വൂഡി അലനെതിരെ രംഗത്തുവന്നത്. ഏഴു വയസ്സുള്ള സമയത്ത് വളര്‍ത്തച്ഛനായ വൂഡി തന്നെ പീഡിപ്പിച്ചു എന്നാണ് ദിലാന്‍ ഫെറോയുടെ ആരോപണം.

ഇത് സത്യം അല്ലെന്നു വൂഡി അലൻ ആരോപിച്ചെങ്കിലും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button