തെന്നിന്ത്യന്‍ താരം മീന മലയാളികളുടെ പ്രിയ നടിയാണ്. മോഹന്‍ലാല്‍ , ജയറാം, രജനികാന്ത്, കമല്ഹാസ്സന് തുടങ്ങി സൂപ്പര്‍ താര ചിത്രങ്ങളിലെ നായികയായ മീന സിനിമാ മേഖലയില്‍ നില നില്ക്കുന്ന കാസ്റ്റിംഗ് കൌച്ചിനെ കുറിച്ച് തുറന്നു പറയുന്നു.
ബാലതാരമായി സിനിമയില്‍ എത്തുകയും തെന്നിന്ത്യയിലെ താര മൂല്യമുള്ള നായികയായി മാറുകയും ചെയ്ത നടിയാണ് മീന. നാല്‍പ്പത്തിയൊന്നുകാരിയായ മീന തെലുങ്ക് സിനിമാ മേഖലയില്‍ യുവ നടന്മാര് അടക്കം വിവാദത്തിലായ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചു.
”കഠിനാധ്വാനവും കഴിവും കൊണ്ടാണ് ഉയരങ്ങളില്‍ എത്താന്‍ പരിശ്രമിക്കേണ്ടത്. അതിനായി ശ്രമിക്കുന്ന യുവ താരങ്ങളെ ചൂഷണം ചെയ്യുകയാണ് സിനിമാ ലോകം. ഇവിടെ നടക്കുന്ന ഈ ലൈംഗിക അതിക്രമങ്ങള്‍ നല്ലതല്ല. ഇനിയെങ്കിലും പുരുഷന്മാര് മാറേണ്ടിയിരിക്കുന്നു. ഭാര്യയേയും കുട്ടികളെയും കുറിച്ച് ചിന്തിക്കാത്ത പുരുഷന്മാരുടെ നടപടി ഹീനകരമാണ്. കഴിവുല്ലതുകൊണ്ടാണ് ഉയരങ്ങള്‍ കീഴടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നത്” മീന പറയുന്നു.
READ ALSO:ആ രംഗം ചിത്രീകരിക്കാന്‍ ധൈര്യത്തിനു കഴിച്ചത് വോഡ്ക; യുവ നടിയുടെ വെളിപ്പെടുത്തല്‍
Post Your Comments