GeneralNEWS

മോഹന്‍ലാലിന് മുന്നില്‍ നിന്ന് വില കൂടിയ മദ്യവുമായി കടന്നു കളഞ്ഞ ഇന്ദ്രന്‍സിനെക്കുറിച്ച് മണിയന്‍പിള്ള രാജു!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്യമൊക്കെ ഉണ്ടായിരുന്ന ഒരു പാര്‍ട്ടിയില്‍ എനിക്കൊപ്പം ഇന്ദ്രന്‍സുമുണ്ടായിരുന്നു. പാര്‍ട്ടിയ്ക്കിടെ ‘രണ്ടെണ്ണം കഴിക്കുന്നോ’ എന്ന് ഇന്ദ്രസിനോട് ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞു മാറി, ഒടുവില്‍ എന്റെ നിര്‍ബന്ധപ്രകാരം ഇന്ദ്രന്‍സ് അല്‍പം കഴിക്കുകയും ചെയ്തു, തിരിച്ചു വരാന്‍ നേരം രണ്ടെണ്ണം അടിച്ച ഇന്ദ്രന്‍സ് ആകെ അസ്വസ്ഥനായിരുന്നു, കാരണം തിരക്കിയപ്പോഴാണ്‌ പറഞ്ഞത് ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് ഇത് കഴിക്കുന്നത്, ഇന്ദ്രന്‍സ് പറഞ്ഞു നിര്‍ത്തിയതും ഞാന്‍ ചോദിച്ചു ,അയ്യോ പിന്നെ എന്തിനാണ് ഇന്ദ്രന്‍സ് നിങ്ങള്‍ കഴിച്ചത്’, ‘ചേട്ടന്‍ നിര്‍ബന്ധിച്ചപ്പോള്‍ അരുത് എന്ന് പറയാന്‍ തോന്നിയില്ല’, ഇന്ദ്രന്‍സ് മറുപടി നല്‍കി, അതാണ്‌ ഇന്ദ്രന്‍സ് അത്രയ്ക്ക് സാധുവാണ്‌ അയാളിലെ വ്യക്തി,
അതിനു ശേഷം മറ്റൊരു സംഭവം ഇങ്ങനെ.

മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള മറ്റൊരു പാര്‍ട്ടിയില്‍, അദ്ദേഹത്തിന്റെ മുന്നിലൂടെ ഇന്ദ്രന്‍സ് വിലകൂടിയ ഒരു വിസ്കിയുമെടുത്ത് ഓടി പോകുന്നത് ഞാന്‍ കണ്ടു, മോഹന്‍ലാല്‍ കാര്യം ചോദിച്ചപ്പോള്‍ ഇന്ദ്രന്‍സ് എന്നെ ചൂണ്ടികാണിച്ചു പറഞ്ഞത് ‘ഈ കാര്യത്തില്‍ ദാ ഇദ്ദേഹമാണ് എന്റെ ഗുരു എന്നായിരുന്നു’, മണിയന്‍പിള്ള രാജു അതീവ നര്‍മരസത്തോടെ പങ്കുവെച്ചു. ഇത് താന്‍ മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ ‘ഈ പാപമൊക്കെ താന്‍ എവിടെ കൊണ്ട് വെച്ച് തീര്‍ക്കുമടോ’ എന്നായിരുന്നു നര്‍മരൂപേണയുള്ള അദ്ദേഹത്തിന്റെ മറുപടിയെന്നും മണിയന്‍പിള്ള രാജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button