
വിവാഹ നിശ്ചയത്തിന് ശേഷം തങ്ങളുടെ ഒഴിവ് സമയം നഗരം ചുറ്റിക്കറങ്ങി ആഘോഷിക്കുകയാണ് പ്രിയങ്ക ചോപ്രയും നിക്കും. മെക്സിക്കോയിൽ ആണ് ഇരുവരും ഒഴിവ് കാലം ആഘോഷിക്കുന്നത്. ഇപ്പോൾ അവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
ഓഗസ്റ്റ് 18 നായിരുന്നു വിവാഹ നിശ്ചയം. ഇതിനു മുൻപും ഇരുവരെയും പൊതുസ്ഥലങ്ങളിൽ വച്ച് ആരാധകർ കണ്ടിട്ടുണ്ട്.
പാപ്പരാസികളുടെ ഇഷ്ട ജോഡികൾ ആയിരുന്നു ഇവർ. വിവാഹ നിശ്ചയത്തിന് ശേഷം പ്രിയങ്ക തന്റെ സുഹൃത്തുക്കൾക്ക് മുംബൈയിൽ വിരുന്ന് ഒരുക്കിയിരുന്നു.
ഇരുവരുടെയും വിവാഹ തീയതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല. രണ്ടുപേരും അവരുടെ ജോലികളിൽ തിരക്കിൽ ആണെന്നും തീയതി ആയിട്ടില്ല എന്നും പ്രിയങ്കയുടെ ‘അമ്മ പറഞ്ഞു.
Post Your Comments