CinemaLatest NewsNEWS

കേസ് നൽകിയതൊക്കെ പഴയ കഥ, സാബുവുമായി എന്നും സൗഹൃദത്തിൽ ആയിരിക്കും : രഞ്‌ജിനി ഹരിദാസ്

ബിഗ് ബോസ് മലയാളം പതിപ്പിലെ ഏറ്റവും ശ്രദ്ധയേറിയ സൗഹൃദം ആയിരുന്നു സാബുവിന്റെയും രഞ്‌ജിനി ഹരിദാസിന്റെയും. മുൻപ് സാമൂഹിക മാധ്യമം വഴി തന്നെ അപമാനിച്ചു എന്ന് പറഞ്ഞ് രഞ്ജിനി സാബുവിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. തുടക്കത്തിൽ സാബുവും രഞ്ജിനിയും പരസ്പരം മിണ്ടാറില്ലായിരുന്നു. ഗെയിം മുന്നോട്ട് പോയപ്പോൾ ആണ് സാബു വെറും പാവം ആണെന്ന് രഞ്ജിനി മനസിലാക്കിയത്. അതോടെ തന്റെ ദേഷ്യം ഇല്ലാതായി എന്ന് രഞ്ജിനി പറയുന്നു.

ബിഗ്‌ബോസിൽ നിന്നും പുറത്തായതിന് ശേഷം ലൈവിൽ വന്നപ്പോൾ പറഞ്ഞതാണ് ഇക്കാര്യങ്ങൾ. എന്നും സാബുച്ചേട്ടനുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് ഹൗസിലെ അവസാന നാളുകളില്‍ രഞ്ജിനിയുടെ ഏറ്റവും അടുത്ത സുഹൃത്തായി സാബു മാറിയിരുന്നു. അർച്ചനയെയും തനിക്ക് ഇഷ്ടം ആണെന്ന് ബിഗ് ബോസ് മത്സരാർത്ഥികളെ മിസ് ചെയ്യുന്നു എന്നും രഞ്ജിനി പറഞ്ഞു.

ഗെയിമിലെ മികച്ച മത്സരാർത്ഥി ആയിരുന്നു രഞ്ജിനി. അവരുടെ പുറത്താകൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും നന്ദി പറഞ്ഞ രഞ്ജിനി താന്‍ മികച്ച മല്‍സരാര്‍ഥിയായിരുന്നു എന്നു തന്നെ കരുതുന്നതായി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button