അഞ്ചു വര്‍ഷത്തിലധികമായി സംപ്രേക്ഷണം നടത്തിയിരുന്ന പരസ്പരം സീരിയല്‍ അവസാനിച്ചു. തീവ്രവാദികളോട് ഏറ്റുമുട്ടി ഒടുവില്‍ ലിക്വിഡ് ബോബ് കഴിക്കേണ്ടിവന്ന സൂരജും ദീപ്തിയും ഒരു പൊട്ടിത്തെറിയിലൂടെ അവസാനിച്ചു. പരമ്പര അവസാനിച്ച സമയത്ത് ദീപ്തിയെ ഹിറ്റാക്കിയ ട്രോളന്മാര്ക്ക് നന്ദി പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് നടി ഗായത്രി.
മറ്റൊരു സീരിയലിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് തനിക്ക് നേടാന്‍ കഴിഞ്ഞതെന്നും ട്രോളര്മാരോടാണ് ഇക്കാര്യത്തില്‍ നന്ദി പറയാനുള്ളതെന്നുമായിരുന്നു ഗായത്രി പറയുന്നു. തന്റെ ദിവസം തന്നെ സന്തോഷമാക്കി മാറ്റിയത് ഇവരാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചില രസകരമായ ട്രോളും ദീപ്തി പങ്കുവെച്ചിരുന്നു.
താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം
Post Your Comments