മലയാളത്തിന്റെ യുവനടന്മാരില് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയ ഫഹദിനു താര ജാഡയാണെന്നു വിമര്‍ശനം. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, ഡേറ്റ് നല്‍കില്ലെന്നും താരത്തിനെതിരെ ആരോപണം ഉയരുമ്പോള്‍ പ്രതികരണവുമായി ഫഹദ് രംഗത്ത്.
‘ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടിയാണ്. കഥ കേള്‍ക്കുമ്പോള്‍ എനിക്ക് തൃപ്തികരമായി തോന്നണം. എന്നെ എക്സൈറ്റഡ് ആക്കുന്ന സിനിമയാണെങ്കിലേ അതേപ്പറ്റി ആലോചിക്കൂ. അതിനപ്പുറം വേറൊന്നും ഞാന്‍ ആലോചിക്കാറില്ല” ഫഹദ് പറയുന്നു.
മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ നിന്നും താരം പിന്മാറിയത് വാര്‍ത്തയായിരുന്നു. ആ ചിത്രത്തില്‍ നിന്നും പിന്മാറിയതിനു വ്യക്തമായ കാരണം ഉണ്ടെന്നു പറഞ്ഞ താരം പല വട്ടം ശ്രമിച്ചിട്ടും കഥ മനസ്സില്‍ കാണാന്‍ സാധിക്കാതിരുന്നതാണ് ആ സിനിമയില്‍ നിന്നും ഒഴിഞ്ഞതെന്നും വെളിപ്പെടുത്തി.
Post Your Comments