തെന്നിന്ത്യന്‍ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍. കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചെന്നൈ എംഐഒടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും താരം ഐസിയുവിലാണെന്നും റിപ്പോര്‍ട്ട്.
എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും ഡിഎംഡികെ വൃത്തങ്ങള്‍ രംഗത്തെത്തി. വിജയകാന്തിനു ചെറിയ ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറ്റുള്ള അഭ്യുഹങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
Post Your Comments