ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ പരസ്പരത്തിനു കണ്ണീരില്‍ കുതിര്‍ന്ന അവസാനം. കറകളഞ്ഞ പോലീസ് ഉദ്യോഗസ്ഥ ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജും പടിപ്പുരവീട്ടില് പത്മാവതിയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. 1524 എപ്പിസോഡുകള്‍ പിന്നിട്ട പരസ്പരം അവസാനിച്ചു.
സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത പരസ്പരം ദീപ്തിയുടെയും സൂരജിന്റെയും മരണത്തോടെയാണ് അവസനിച്ചിരിക്കുകയായിരുന്നു. റോസ് പെറ്റല്‍ നിര്‍മ്മിച്ച ഈ പരമ്പരയിലെ പ്രമുഖ താരങ്ങള്‍ വിവേക് ഗോപന്, ഗായത്രി അരുണ്‍, രേഖ എന്നിവരായിരുന്നു.
ബേക്കറി ജീവനക്കാരനായ സൂരജ് തന്റെ ഭാര്യ ദീപ്തിയെ ഐ.പി.എസു കാരിയാകുന്നതും പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ശക്തിയുക്തം നടപടികള്‍ സ്വീകരിക്കുകയും ജോലിയ്ക്കൊപ്പം പ്രാധാന്യം കുടുംബത്തിനും നല്കുന്ന ദീപ്തിയുടെയും കഥ പറഞ്ഞ സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടസീരിയലുകളില് ഒന്നായിരുന്നു. തീവ്രവാദികളുടെ ആക്രമണവും അവര്‍ ബന്ദികളാക്കിയ കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി ദീപ്തിയും ഭര്‍ത്താവ് സൂരജും തീവ്രവാദി ക്യാമ്പിലെത്തുന്നതുമായ ഉദ്യോഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവസാന ദിവസങ്ങള്‍ കടന്നു പോയ പരമ്പര ദീപ്തിയുടെയും സൂരജിന്റെയും മരണത്തോടെ അവസാനിച്ചിരിക്കുകയാണ്.
തീവ്രവാദികള്‍ നല്കിയ ക്യാപ്സൂള്‍ രൂപത്തിലെ ബോംബ് സൂരജിനു കഴിക്കേണ്ടിവന്നു. എന്നാല്‍ ഗുളിക ബോംബ് നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധി പറഞ്ഞതോടെ രാജ്യത്തിനും കുടുംബത്തിനും ആപത്ത് ഉണ്ടാകാതിരിക്കാന്‍ ആളൊഴിഞ്ഞ ഒരിടത്തേയ്ക്ക് പോകുകയും അവിടെ വച്ച് പൊട്ടിത്തെറിയിലൂടെ ഇരുവരും മരണപ്പെടുകയുമായിരുന്നു.
Post Your Comments