CinemaMollywoodNEWS

‘നാഗവല്ലി മനോഹരി’; മണിച്ചിത്രത്താഴിലെ രാമനാഥന്‍റെ ജീവിതം ഇന്ന് ഇങ്ങനെ!

മണിച്ചിത്രത്താഴിലെ ഗംഗയേയും, നാഗവല്ലിയേയും മറക്കാനിടയില്ലാത്ത മലയാളികള്‍ രാമനാഥനെയും മറക്കാന്‍ വഴിയില്ല, കാരണം മണിച്ചിത്രത്താഴിലൂടെ ആ കഥാപാത്രം അത്രത്തോളം ജനമനസ്സുകളില്‍ ഇടംപിടിച്ചിരുന്നു. ഗംഗ നാഗവല്ലിയായി മാറുമ്പോള്‍ അവളുടെ കഥാ നായകനായിരുന്നു രാമനാഥന്‍. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ഗാനത്തില്‍ ശോഭനയ്ക്കൊപ്പം നൃത്ത ചുവടുകള്‍ കൊണ്ട് വിസ്മയിപ്പിച്ച  കന്നഡ താരം ശ്രീധറിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

മണിച്ചിത്രത്താഴ് പോലെ മറ്റൊരു ചിത്രവും തനിക്ക് ഇത്രയേറെ പ്രിയങ്കരമാകില്ലെന്ന് വ്യക്തമാക്കുകയാണ് ശ്രീധര്‍. കന്നഡയില്‍ 65-ഓളം സിനിമകള്‍ പൂര്‍ത്തിയാക്കിയെങ്കിലും മണിച്ചിത്രത്താഴില്‍ നിന്ന് ലഭിച്ച ഒരു ഇംപാക്റ്റ് തനിക്കു മറ്റൊരു ചിത്രത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് അദ്ദേഹം.

ടെലിവിഷനില്‍ മിക്കപ്പോഴും മണിച്ചിത്രത്താഴ് ഉണ്ടാകും, അപ്പോഴൊക്കെ ഒരു ഫോണ്‍കോള്‍ ഉറപ്പാണ്. എന്നെ ഇന്നും ജനങ്ങള്‍ അറിയുന്നത് ‘രാമനാഥന്‍’ എന്ന കഥാപാത്രത്തിലൂടെയാണ്- ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധര്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button