കേരളത്തിലെ ശക്തമായ കാലവര്‍ഷക്കെടുതിയില്‍ നിരവധി മനുഷ്യ ജീവനുകള്‍ മറ്റൊരു ലോകത്തേക്ക് ഒഴുകി നീങ്ങിയപ്പോള്‍ കാലത്തിനും മുന്‍പേ കരുതി വെച്ച അനില്‍ നായരുടെ ‘സമത്വ’മെന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയായി മാറുന്നു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മുപ്പതിനായിരത്തിനടുത്ത് കാഴ്ചകാരുമായി മുന്നേറുന്ന ‘സമത്വം’, കേരളം കുറച്ചു നാളുകള്‍ക്ക് മുന്‍പേ നിറകണ്ണുകളോടെ കണ്ട ദുരന്ത മുഖത്തിന്റെ നേര്‍സാക്ഷ്യമാണ്. മനസ്സ് പൊള്ളിക്കുന്ന സ്ക്രീന്‍ കാഴ്ചയില്‍ ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകന് പറയാനുള്ളതും അതാണ്, ‘സമത്വം’ ശരിക്കും മനുഷ്യ ഹൃദയത്തിലൂടെ പെയ്തിറങ്ങിയ അത്ഭുതം പേറുന്ന നൊമ്പര യാത്രയാണ്.
കാലത്തിനും മുന്‍പേ പിറന്ന ഈ കലാസൃഷ്ടി ഫെബ്രുവരിയിലാണ് അനില്‍ നായര്‍ ചിത്രീകരിക്കുന്നത്. ‘മൈബോസ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ക്യാമറമാനായ അനില്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം കൂടിയാണ് ‘സമത്വം’.
ഹരിനായര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗും, ഛായാഗ്രഹണവും നിര്‍വഹിക്കുന്നതും അനില്‍ നായര്‍ തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടിഎസ്, കലാസംവിധാനം സുജിത് രാഘവ്, വിഷൽ എഫക്സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്സ് കണ്ണനും നിർവഹിക്കുന്നു. കളറിംഗ് സുജിത് സദാശിവൻ, കാസ്റ്റിംഗ് ഡയറക്ടർ പ്രിയ അനിൽ നായർ, ചമയം പ്രദീപ് രംഗൻ, നിർമ്മാണ നിർവ്വഹണം വർഗ്ഗീസ് ആലപ്പാട്ട്, ശിവൻ പൂജപ്പുര, സൗണ്ട് മിക്സിംഗ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാർ എന്നിവരും നിർവഹിക്കുന്നു.
ഈസ്റ്റ് കോസ്റ്റിന്റെ ഒദ്യോഗിക യുട്യൂബ് ചാനല്‍ വഴി പ്രേക്ഷകരിലേക്കെത്തിയ ‘സമത്വം’ കാലങ്ങളോളം പ്രേക്ഷകരില്‍ തറയ്ക്കപ്പെടുന്ന വിട്ടുമാറാത്ത വിങ്ങലിന്റെ തനിയാവര്‍ത്തനമാണ്.
Post Your Comments