CinemaLatest NewsNEWS

ആപത്ത് വരുമ്പോൾ ആണ് നമ്മൾ യഥാർത്ഥ ബന്ധുക്കളെയും അവസരവാദികളെയും തിരിച്ചറിയുക എന്ന മോഹൻലാലിൻറെ പരാമർശം ചർച്ചയാകുന്നു

മോഹൻലാൽ അവതാരകനായി എത്തുന്ന പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയിലും തമിഴിലും ഒക്കെ ഒരുപാട് നാളുകളായി ഉള്ള പരിപാടിയുടെ ഒന്നാം ഭാഗം ആണ് മലയാളത്തിൽ ആരംഭിച്ചത്. ഇപ്പോൾ 65 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ് പരിപാടി. ഓരോ ആഴ്ചയുടെ അവസാനം ആണ് മോഹൻലാൽ പരുപാടിയിൽ എത്തുന്നത്. കേരളം നേരിട്ട പ്രളയത്തിന്റെ വിവരങ്ങൾ ഒക്കെ പുറം ലോകവുമായി ബന്ധമില്ലാത്ത മത്സരാത്ഥികൾക്ക് നൽകിയത് മോഹൻലാൽ ആയിരുന്നു.

ഇപ്പോൾ ബിഗ് ബോസ്സിൽ മോഹൻലാൽ നടത്തിയ ഒരു പരാമർശം ആണ് ചർച്ചയാകുന്നത്. കേരളം അതിജീവിക്കുന്ന പ്രളയത്തെയും ബിഗ് ബോസ് ഹൗസിനേയും താരതമ്യപ്പെടുത്തിയാണ് മോഹൻലാൽ പരാമർശം നടത്തിയത്.

“ഒരു ആപത്ത് വരുമ്പോൾ ആണ് നമ്മൾ നമ്മുടെ യഥാർത്ഥ ബന്ധുക്കളെ തിരിച്ചറിയുന്നത്. അവസരവാദികളെയും തിരിച്ചറിയുന്നതും. അനുഭവസ്ഥർ പറഞ്ഞത് ആണ്. ഇപ്പോൾ നമ്മുടെ അനുഭവും അതാണ്. പ്രതീക്ഷിക്കുന്നതിനേക്കാൾ സഹായം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നു.”

ഈ പരാമർശം യുഎഇ സഹായത്തെ മുൻനിർത്തി പറഞ്ഞതാണെന്ന രീതിയിൽ ആണ് ഇപ്പോൾ ചർച്ച ആകുന്നത്.

shortlink

Related Articles

Post Your Comments


Back to top button