CinemaLatest NewsNEWS

“ബിഗ്‌ബോസിൽ നിന്നും ഞാൻ എന്ത് ഉദ്ദേശിച്ചോ അതെനിക്ക് ലഭിച്ചു” പരിപാടിയിൽ നിന്നും പുറത്തായതിന് ശേഷം രഞ്ജിനിയുടെ പ്രതികരണം

ബിഗ്‌ബോസ് മലയാളം പതിപ്പിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു 60 ആമത്തെ എപ്പിസോഡിൽ പുറത്തായ പ്രശസ്ത അവതാരിക രഞ്ജിനി ഹരിദാസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന എലിമിനേഷനിലാണ് രഞ്ജിനി പുറത്തായത്. ഇപ്പോൾ തന്റെ ബിഗ് ബോസ് അനുഭവങ്ങൾ പങ്ക് വയ്ക്കുകയാണ് താരം.

ബിഗ് ബോസ്സിൽ 60 ദിവസം പിന്നിട്ട പുറത്തു വന്നിരിക്കുകയാണ്. പിന്തുണച്ച എല്ലാവര്ക്കും നന്ദി. ലോകത്തെ ഒരു മികച്ച സോഷ്യൽ എക്സ്പെരിമെന്റ് ആണ് ബിഗ് ബോസ്. താൻ എന്താണ് അതിൽ നിന്നും ഉദ്ദേശിച്ചത് അത് തനിക്ക് ലഭിച്ചു. പരീക്ഷണങ്ങളെ എങ്ങനെ അതിജീവിക്കാം, ആരാണ് യഥാർത്ഥ ഞാൻ, ഞാൻ എന്ന വ്യക്തിയെ മാറ്റണമോ തുടങ്ങിയ കാര്യങ്ങൾക്ക് ഉത്തരം ലഭിച്ചു. ബിഗ് ബോസ് ഹൗസിലെ നല്ളൊരു മത്സരാർത്ഥി ആയിരുന്നു താനെന്നും രഞ്ജിനി പറയുന്നു.

ഞാന്‍ പങ്കെടുത്ത അറുപത് ദിനങ്ങളുടെ 24 മണിക്കൂര്‍ നിങ്ങള്‍ എങ്ങനെയാണ് കണ്ടതെന്ന് എനിക്കറിയില്ല. കുറേ ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടു. അത് കാണണമെന്നും ചിരിക്കണമെന്നും രഞ്ജിനി പറയുകയുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button