![](/movie/wp-content/uploads/2018/08/ennalum-penkutty.jpg)
ആവണി എസ് പ്രസാദ്, കാവ്യാ ഗണേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം ‘ചിലപ്പോള്‍ പെണ്‍കുട്ടി’യിലെ ഗാനം നാളെ പുറത്തിറങ്ങുന്നു. ‘ഒരു നീണ്ട വേനലിൽ മൗനഭാരം’ എന്ന് തുടങ്ങുന്ന ഗാനമാണ് നാളെ 11 മണിയോടെ പുറത്തിറങ്ങുക. ജിൻഷാ ഹരിദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം കമറുദ്ദീന്റേതാണ് വരികൾ.
ട്രൂലൈൻ പ്രൊഡക്ഷന്റെ ബാനറിൽ സുനീഷ് ചുനക്കരയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാക്ഷണവും എം കമറുദ്ദീൻ നിർവഹിച്ചിരിക്കുന്നു. അജയ് സരിഗമയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരുക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് ജി നായര്‍.
കലോത്സവ വേദികളിൽ പ്രതിഭ തെളിയിച്ച ആവണി പ്രസാദ്, കാവ്യ ഗണേഷ് എന്നിവരോടൊപ്പം സമ്രിന്‍ സതീഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, ശരത്ത്, നൗഷാദ്, അഷറഫ് ഗുരുക്കള്‍, ഭാഗ്യലക്ഷ്മി, ലാല്‍, ലക്ഷ്മിപ്രസാദ്, പാര്‍വതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
പ്രകാശ് ചുനക്കരയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്. അസോസിയേറ്റ് ഡയറക്ടര്‍ – ആദര്‍ശ് ആനയടി. മേക്കപ്പ് – മധു കാലടി, വസ്ത്രാലങ്കാരം – സതീഷ് നേമം, കല – അജയ് വർണശാല, പി ആർ ഒ – എ എസ് ദിനേശ്, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ – ഷാൽ വിസ്മയ. നൃത്തസംവിധാനം – സനുജ് സൈനു, ഫിനാൻസ് കൺട്രോളർ – വിഷ്ണു മന്നമ്മൂല. സംഘട്ടനം – അഷ്റഫ് ഗുരുക്കൾ.
Post Your Comments