GeneralNEWS

എന്‍റെ ഭാര്യയായി ആര്യ മതിയായിരുന്നു; സത്യം മറച്ച് പിടിക്കാതെ പിഷാരടി!

മിമിക്രി കലാകാരനായി കലാരംഗത്തേയ്ക്ക് കടന്നു വന്ന രമേശ്‌ പിഷാരടി നടനെന്ന നിലയിലും ഇപ്പോള്‍ സംവിധായകനെന്ന നിലയിലും മലയാള സിനിമയില്‍ പേരെടുത്തു കഴിഞ്ഞു, എന്നാല്‍ രമേശ്‌ പിഷാരടിയെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് ബഡായി ബംഗ്ലാവ് എന്ന ഏഷ്യനെറ്റിലെ ടിവി ഷോയിലൂടെയാണ്. ബഡായി ബംഗ്ലാവിലെ ഗൃഹനാഥനായ രമേശ്‌ പിഷാരടിയെ ഏറെ സ്നേഹിക്കുന്ന ഭാര്യയാണ് ആര്യ. അവതാരക എന്ന നിലയില്‍ ആര്യയും പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ബഡായി ബംഗ്ലാവ് എന്ന ഷോയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ച ഇരുവരും പരിപാടിക്ക് പുറത്ത് ഏറ്റവും നല്ല സുഹൃത്തുക്കളാണ്, രമേശ്‌ പിഷാരടി സുഹൃത്തിനപ്പുറം തന്റെ മെന്റര്‍ കൂടി ആണെന്നാണ് ആര്യ വ്യക്തമാക്കുന്നത്.

രമേശ്‌ ചേട്ടന് ബഡായി ബംഗ്ലാവിലെ ഭാര്യയായ എന്നെയാണോ അതോ സ്വന്തം ഭാര്യ സൗമ്യയെ ആണോ കൂടുതല്‍ ഇഷ്ടം എന്ന് ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ ആര്യ ചോദിക്കുകയുണ്ടായി.

ഭാര്യയായി എന്നെ മതിയായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എന്ന ആര്യയുടെ അപ്രതീക്ഷിത ചോദ്യവും രമേശ്‌ പിഷാരടിയെ ഞെട്ടിച്ചു. 
വളരെ കൂള്‍ ആയി രമേശ്‌ പിഷാരടി അതിനു മറുപടിയും നല്‍കി, ആര്യ എന്റെ ഭാര്യ ആയിരുന്നുവെങ്കില്‍ എന്ന് തനിക്ക് ഇടയ്ക്കൊക്കെ തോന്നിയിട്ടുണ്ടെന്നു രമേശ്‌ പിഷാരടി ചിരിയോടെ പറയുന്നു, സ്വന്തം ഭാര്യയേക്കാള്‍ കൂടുതല്‍ ഇഷ്ടം ബഡായി ബംഗ്ലാവിലെ മണ്ടിയായ ഭാര്യയോടാണെന്നും രമേശ്‌ പിഷാരടി തമാശരൂപേണ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button