മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബിഗ് ബോസിലെ പുതിയ വാര്‍ത്ത പേളി ശ്രീനിഷ് പ്രണയമാണ്. സഹതാരങ്ങള്‍ ഈ പ്രണയം ചര്‍ച്ചയാക്കിയതോടെ മോഹന്‍ലാലും ഇതിന്റെ സത്യാവസ്ഥ ചോദിച്ചു രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് പേളി ശ്രീനിഷ് ബന്ധത്തിലെ സത്യാവസ്ഥയെക്കുറിച്ച് മോഹന്‍ലാല്‍ ഇരുവരോടും ചോദിച്ചത്. ശ്രീനിയെ തനിക്കിഷ്ടമാണെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും പേളി പറഞ്ഞു. കൂടാതെ തന്റെ മമ്മിയോട് മോഹന്‍ലാല്‍ ഈ വിഷയം സംസാരിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. ശ്രീനിയോടും ഇക്കാര്യം മോഹന്‍ലാല്‍ ചോദിച്ചിരുന്നു. തനിക്കും ഇഷ്ടമാണെന്നും ബാക്കി ജീവിതം ഒരുമിച്ചാകാന്‍ ആഗ്രഹിക്കുന്നുവെന്നും താരവും പറഞ്ഞു. ഇതോടെ ഇവരുടെ തീരുമാനം ഉറച്ചതാണെന്ന് പലര്‍ക്കും മനസ്സിലായി.
കളിയല്ല ജീവിതമെന്നും നന്നായി ആലോചിച്ച് വേണം വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കാനെന്നുമായിരുന്നു സാബുവും അനൂപും അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഇരുവരുടെയും കുടുംബം ഈ ബന്ധത്തിനു പച്ചക്കൊടികാണിക്കുമോ എന്നതാണ്.
Post Your Comments