CinemaGeneralLatest NewsMollywood

തനിക്ക് അഭിനയിക്കാന്‍ പറ്റില്ല; കാരണം വ്യക്തമാക്കി മഡോണ

നിവിന്‍പോളി ചിത്രമായ പ്രേമത്തിലൂടെ മലയാളത്തിലേയ്ക്കെത്തിയ താരമാണ് മഡോണ. ഒന്ന് രണ്ടു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായ മഡോണ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വെള്ളിത്തിരയില്‍ സ്വാഭാവിക പെര്‍ഫോമന്‍സ് ആണ് വേണ്ടതെന്നാണ് മഡോണയുടെ അഭിപ്രായം.

read also: നൂറു ശതമാനം സത്യം; ദിലീപിനെക്കുറിച്ച് നടി മഡോണ പറയുന്നു

അഭിനയത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ …” സ്‌ക്രീനില്‍ താന്‍ അഭിനയിക്കാറില്ല. താന്‍ എപ്പോഴൊക്കെ അഭിനയിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട് താന്‍ ചെയ്യുന്നത് ആ നിമിഷത്തില്‍ കഥാപാത്രം എന്തു ചെയ്യും എന്ന് ചിന്തിച്ച് അതുപോലെ ചെയ്യുകയാണ്. സംവിധായകരും അങ്ങനെയാണ്. ഇതായിരിക്കും അവള്‍ ചിന്തിക്കുക എന്നാണ് അവര്‍ പറയാറ്. അനായാസം ഉള്ളില്‍ നിന്ന് വന്നില്ലെങ്കില്‍ വലിയ വൃത്തിക്കേടായിരിക്കും. അതില്‍ കൂടുതല്‍ അഭിനയിക്കാനോ കൃത്രിമമായി ചെയ്യാനോ താല്‍പര്യമില്ല.”

shortlink

Related Articles

Post Your Comments


Back to top button