CinemaGeneralMollywoodNEWS

എരിവ് പോലും കഴിക്കാത്ത മനുഷ്യന്‍, ഒടുവില്‍ വില കുറഞ്ഞ മദ്യവും പച്ചമുളകും,നിര്‍മ്മാതാവിന്‍റെ പതനം ഇങ്ങനെ; തുണയായത് മമ്മൂട്ടി

സിനിമാ നിര്‍മ്മാതാക്കളുടെ രാശി തീരുമാനിക്കുന്നത് ആ സിനിമയുടെ മഹാവിജയമാണ്. ചില നിര്‍മ്മാതാക്കള്‍ സിനിമ ചെയ്ത് സേഫ് ആകുമ്പോള്‍ സിനിമയെടുത്ത് ജീവിതം ഹോമിച്ച് കളഞ്ഞ മറ്റു ചില നിര്‍മ്മാതാക്കളുടെ പതന കഥയും മറുഭാഗത്തുണ്ട് .

രതീഷ്‌ മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച ‘എതിര്‍പ്പുകള്‍’ എന്ന ചിത്രം നിര്‍മ്മിച്ച ഉണ്ണി ആറന്മുളയുടെ ജീവിതവും സമാന സാഹചര്യത്തില്‍പ്പെട്ടവയാണ്. സംവിധാനം ഉള്‍പ്പടെയുള്ള ചിത്രത്തിന്റെ പ്രധാന ജോലികളെല്ലാം ഉണ്ണി തന്നെയാണ് നിര്‍വഹിച്ചത്. ഒരു ഏക്കര്‍ സ്ഥലം വിറ്റാണ് മിലിട്ടറി ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള ‘എതിര്‍പ്പുകള്‍’ എന്ന ചിത്രം പൂര്‍ത്തികരിച്ചത്. എരിവുള്ള ചിക്കന്റെ പീസ് പോലും കഴുകി കഴിക്കുന്ന ഏറെ ജീവിത നിഷ്ഠയുള്ള ഒരു  മനുഷ്യനായിരുന്നു അദ്ദേഹം. എതിര്‍പ്പുകള്‍ പരാജയമായതോടെ ഉണ്ണി ആറന്മുളയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി, ഇത് കൊണ്ടൊന്നും തളരാത്ത ഉണ്ണി വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ‘സ്വര്‍ഗം’ എന്ന് പേരിട്ട തന്റെ രണ്ടാമത്തെ  ചിത്രത്തില്‍ മുകേഷ് തിലകന്‍ എന്നിവരാണ്‌ അഭിനയിച്ചത്. പക്ഷെ ആ ചിത്രവും ബോക്സോഫീസില്‍ പരാജയപ്പെട്ടതോടെ ഉണ്ണി ആറന്മുളയുടെ ജീവിതം ആകെ തകര്‍ന്ന അവസ്ഥയിലായി, മിലിട്ടറി ഓഡിറ്റിംഗ് സെക്ഷനിലെ ജോലിയും നഷ്ടപ്പെട്ടതോടെ ഉണ്ണിയുടെ ജീവിതം കൂടുതല്‍ ദുരന്തമായി,ജീവിതത്തില്‍ എരിവു പോലും കഴിക്കാത്ത ഉണ്ണി ആറന്മുള പിന്നീടു വില കുറഞ്ഞ മദ്യവും പച്ചമുളകുമായി ലോഡ്ജ് മുറിയില്‍ തന്റെ ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാനിടവന്നപ്പോള്‍ ഉണ്ണി ആറന്മുള തന്റെ ദുരന്തകഥ വിവരിക്കുകയും മമ്മൂട്ടി തന്റെ ഓഫീസില്‍ അദ്ദേഹത്തിന് ജോലി നല്‍കുകയും ചെയ്തു.

(സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ മിമിക്രിതാരവും സംവിധായകനുമായ ആലപ്പി അഷ്‌റഫ്‌ പങ്കുവെച്ചത്)

shortlink

Related Articles

Post Your Comments


Back to top button