
മലയാളത്തിലെ മികച്ച ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. കേരളത്തിലുണ്ടായ മഹാപ്രളയത്താൽ അൽപം മങ്ങലേറ്റ പരിപാടി കൂടുതൽ മികവോടെ എത്തിയിരിക്കുകയാണ്. അതിന്റെ ഭാഗമായി മത്സരാര്‍ത്ഥികള്‍ അറിയാതെ ബിഗ്‌ബോസിൽ മോഹൻലാൽ എത്തിയത് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും അമ്പരപ്പുണ്ടാക്കി.
ബിഗ് ബോസിന്റെ അവതാരകന്‍ മോഹന്‍ലാലാണെങ്കിലും ബിഗ് ഹൗസില്‍ ആദ്യമായാണ് അദ്ദേഹം എത്തുന്നത്. കസവ് മുണ്ടും ജുബ്ബയുമണിഞ്ഞാണ് മോഹന്‍ലാല്‍ എത്തിയത്.മത്സരാർത്ഥികളാകട്ടെ കേരളത്തനിമ വിളിച്ചോതുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്.
ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു മത്സരാര്‍ത്ഥികള്‍. രണ്ട് ഗ്രൂപ്പുകളിലായി തിരിഞ്ഞ് അടിയുണ്ടാക്കുകയെന്നതായിരുന്നു ജോലി. അര്‍ച്ചനയുടെയും അനൂപിന്റെയും നേതൃത്വത്തിലായിരുന്നു ടാസ്‌ക്ക് തുടങ്ങിയത്. കമന്ററി പറയുകയെന്ന ദൗത്യമായിരുന്നു രഞ്ജിനിയുടേത്. മത്സരാര്‍ത്ഥികളുടെ തയ്യാറെടുപ്പിനെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും രഞ്ജിനി വിവരിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് മോഹന്‍ലാല്‍ എത്തിയത്.
Read also:അഞ്ചുവര്‍ഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പാടില്ല; നായികയ്ക്ക് സംവിധായകന്റെ വിലക്ക്!!
വീട്ടിലെ എല്ലാ സ്ഥലങ്ങളിലും മോഹൻലാൽ ഒരു പരിശോധന നടത്തി. മത്സരം ആരംഭിക്കുന്നതിന് മുമ്പ് താൻ കണ്ടതിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നാണ് താരം നോക്കിയത്. കൂടാതെ തന്റെ ഓണക്കാല ഓർമകളും മോഹൻലാൽ പങ്കുവെച്ചു. എല്ലാ പ്രാവശ്യവും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താന്‍ ഓണം ആഘോഷിച്ചിരുന്നതെന്നും ഇത്തവണ അമ്മയ്‌ക്കൊപ്പമായിരുന്നു ആഘോഷിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മത്സരാർത്ഥികളും അവരുടെ കുട്ടിക്കാലത്തെ ഓണവിശേഷങ്ങൾ പങ്കുവെച്ചു. മത്സരാർത്ഥികളുടെ വീടുകളിൽനിന്നും കൊടുത്തയച്ച സമ്മാനങ്ങൾ നൽകിയ ശേഷമാണ് മോഹൻലാൽ ബിഗ്‌ബോസിൽനിന്നും മടങ്ങിയത്.
Post Your Comments