CinemaGeneralMollywoodNEWS

ഇതൊരു മലയാളം പടമാണ്; പ്രണയ രംഗങ്ങളില്‍ കാവേരി അഭിനയിച്ചപ്പോള്‍ അണിയറപ്രവര്‍ത്തകരോട് താരത്തിന്‍റെ അമ്മ പറഞ്ഞത്!

നടി കാവേരിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു മാനസം. ഉദ്യാനപാലകന് ശേഷം കാവേരി അഭിനയിച്ച ഈ ചിത്രത്തില്‍ ദിലീപ് ശ്രീവിദ്യ എന്നിവര്‍ ഡബിള്‍ റോളുകളിലാണ് അഭിനയിച്ചത്, സിനിമയിലെ പ്രധാന മൂന്ന്‍ കഥാപാത്രങ്ങള്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുള്ള മാനസം തിയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നില്ല.

ഉദ്യാനപാലകനില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു കാവേരി മാനസം എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത് ചിത്രത്തില്‍ ഏറെ പ്രണയരംഗം ഉണ്ടായിരുന്നതിനാല്‍ കാവേരിയുടെ അമ്മ അല്‍പം ടെന്‍ഷനോടെയാണ് സെറ്റില്‍ നിന്നിരുന്നതെന്ന് ചിത്രത്തില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകന്‍ ലാല്‍ ജോസ് ഓര്‍ക്കുന്നു.

സിനിമയിലെ പ്രണയം ചിത്രീകരിക്കുമ്പോള്‍ ഇതൊരു മലയാളം പടമാണ്,തമിഴോ തെലുങ്കോ അല്ല എന്ന മുന്നറിയിപ്പ് നല്‍കി കാവേരിയുടെ അമ്മ ലൊക്കേഷനിലുള്ള എല്ലാവരെയും ചിരിപ്പിച്ചതായും ലാല്‍ ജോസ് പറയുന്നു. പിന്നീടു കാവേരിയെ കാണുമ്പോള്‍ താനും ദീലിപും ഇത് പറഞ്ഞു താരത്തെ കളിയാക്കാറുണ്ടെന്നും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button