CinemaGeneralMollywoodNEWS

സുന്ദരികളായ മൂന്ന് നായികമാര്‍; ലൊക്കേഷനില്‍ നിന്ന് പോകാന്‍ ലാല്‍ ജോസ് മടികാണിച്ചതിനു പിന്നില്‍

കമലിന്റെ നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഈ പുഴയും കടന്ന് എന്ന കമലിന്റെ ഹിറ്റ് ചിത്രത്തില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നതിന്റെ വിഷമം ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. ലോഹിതദാസ് തിരക്കഥ രചിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ഉദ്യാനപാലകന്‍ എന്ന സിനിമയില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ കമല്‍-ദിലീപ് ചിത്രം ഉപേക്ഷിച്ച് ലാല്‍ ജോസ് അങ്ങോട്ടേക്ക് ഷിഫ്റ്റ്‌ ചെയ്യുകയായിരുന്നു .

ഈ പുഴയും കടന്ന്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, മോഹിനി, ചിപ്പി എന്നീ മൂന്ന് നായികമാര്‍ അഭിനയിച്ചിരുന്നു. സുന്ദരികളായ മൂന്ന്‍ നായികാര്‍ക്കിടയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മടിയുള്ളതിനാലാണ് ഉദ്യാനപാലകന്റെ സെറ്റിലേക്ക് പോകാന്‍ ലാല്‍ ജോസ് വിസമ്മിച്ചതെന്നായിരുന്നു ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരുടെ പരിഹാസം.

shortlink

Related Articles

Post Your Comments


Back to top button