മെൽബണിൽ സംഘടിപ്പിച്ച ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്ലിലാണ് റാണി മുഖർജി ഹേ റാം എന്ന ചിത്രത്തിനെ കുറിച്ചും കമൽഹാസനെ കുറിച്ചും വാചാലയായത്. തന്റെ ആദ്യകാല ചിത്രനഗലെ കുറിച്ചും തന്റെ ബോളിവുഡ് സിനിമ ജീവിതത്തെ കുറിച്ച് പറയാനും അവർ മറന്നില്ല. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും പ്രാധാനപെട്ട ചിത്രം ആണ് ഹേ രാം എന്നും കമൽഹാസൻ തന്നെ എന്നും അതിശയപ്പെടുത്തുന്നു എന്നും അവർ പറയുന്നു.
സെറ്റിൽ സിനിമക്ക് വേണ്ടി മേക്കപ്പ് ഇട്ടാണ് എത്തിയത്. അപ്പോൾ അദ്ദേഹം പറഞ്ഞു പോയി മേക്കപ്പ് കഴുകി വരൻ. റൂമിൽ പോയി മുഖം നന്നായി കഴുകി. അദ്ദേഹം ഒന്നുടെ കഴുകാൻ പറഞ്ഞു. കഴുകി തിരികെ വന്നപ്പോൾ ശരിക്കും എന്റെ ആത്മവിശ്വാസം കൂടുകയായിരുന്നു. റാണി മുഖർജി പറയുന്നു.
ഏതൊരു ആര്‍ട്ടിസ്റ്റും സിനിമയില്‍ അഭിനയിക്കുമ്പോൾ സൗന്ദര്യത്തെ കുറിച്ചും ശരീരഭാരത്തെ കുറിച്ചുമെല്ലാം പൂര്‍ണമായി മറന്ന് വേണം അഭിനയിക്കേണ്ടതെന്നാണ് കമല്ഹാസന് അന്ന് പറഞ്ഞതെന്നും അവർ പറയുന്നു. അടുത്തിടെ റാണി നായികയായി ഇറങ്ങിയ ഹിച്ച്കി എന്ന ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു.
Post Your Comments