BollywoodCinemaGeneralIndian CinemaLatest News

ഭാവി പ്രവചനം തെറ്റിയില്ല; 36- ആം വയസ്സില്‍ വിവാഹം; പ്രിയങ്ക ഇനി രാഷ്ട്രീയത്തിലെയ്ക്കും!!

ബോളിവുഡില്‍ വീണ്ടും ഒരു താര വിവാഹം. കഴിഞ്ഞ ദിവസം മുംബയില്‍ വച്ച് ബോളിവുഡ് താര സുന്ദരി പ്രിയങ്കയും അമേരിക്കന്‍ ഗായകന്‍ നിക്കും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. ഇരുവരുടെയും വിവാഹങ്ങള്‍ ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിന് കാരണമായി പറയുന്നത് പ്രിയങ്കയുടെ ഭാവിയെക്കുറിച്ചുള്ള ഒരു പ്രവചനമാണ്.

പ്രിയങ്കയുടെ വിവാഹം മുപ്പത്തിയാറാം വയസില്‍ നടക്കുമെന്ന് 2005ല്‍ ന്യൂമറോളജിസ്റ്റായ സഞ്ജയ് ബി ജുമാനി പ്രവചിച്ചിരുന്നു. 2005ല്‍ പ്രസിദ്ധീകരിച്ച ഫിലിം ഫെയറിലാണ് പ്രിയങ്കയുടെ വിവാഹം സംബന്ധിച്ച ഈ ജാതക പ്രവചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതിന്റെ കോപ്പി എന്ന് പറയപ്പെടുന്ന ഒരു പേജ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. അതില്‍ പറയുന്നത് ഇപ്രകാരമാണ്.

‘പ്രിയങ്ക കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക ശോഭിക്കും എന്നാല്‍ പങ്കാളിത്ത മൊഴിവാക്കണം.  മുപ്പത്തിയാറാം വയസില്‍ പ്രിയങ്ക വിവാഹിതയാകും. നാല്‍പത്തിയഞ്ചിന് ശേഷം രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിക്കുകയും ഏറെക്കുറെ അതില്‍ വിജയിക്കുകയും ചെയ്യും’.

ന്യൂമറോളജി പ്രകാരം പ്രിയങ്കയുടെ ജന്മ നമ്പര്‍ 9 ആണ്. 9 ജന്മനമ്പറായി വരുന്നവരുടെ ജന്മഗൃഹം ചൊവ്വയാണെന്നും അതിനാല്‍ തന്നെ നേതൃത്വപദവി അവര്‍ക്കുണ്ടായിരിക്കും എന്നും പോരാളികളായിരിക്കുമെന്നും സഞ്ജയ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button