മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി വീണ്ടും ബോളിവുഡ് താരം സണ്ണി ലിയോൺ. സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും ചേർന്ന് കേരളത്തിലേക്ക് 1200 കിലോ അരിയാണ് കേരളത്തിലേക്ക് അയച്ചത്. കേരളത്തെ സഹായിക്കാൻ പറ്റിയ സന്തോഷം താരം ഇൻസ്റാഗ്രാമിലൂടെ പങ്ക് വച്ചിരുന്നു.
ഇതൊന്നും തികയില്ലെന്നറിയാമെന്നും കേരളത്തിലെ ജനങ്ങൾക്ക് വേണ്ട ഇനിയും ഒരുപാട് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും സണ്ണി വ്യക്തമാക്കുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്ണി സംഭാവന നൽകിയിരുന്നു. എന്നാല്‍ സംഭാവന ചെയ്ത തുക എത്രയെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ഓഫീസ് അറിയിച്ചു.
Post Your Comments