ബിഗ് ബോസില്‍ ഇപ്പോള്‍ ചര്‍ച്ച ശ്രീനിയും പേളിയും തമ്മിലുള്ള ബന്ധമാണ്. ഇരുവരും തമ്മില്‍ പ്രണയമാണെന്ന കാര്യം സ്ഥിരീകരിച്ചുകഴിഞ്ഞു. ആദ്യ പ്രണയം പരാജയപ്പെട്ടതിനെക്കുറിച്ച് ശ്രീനി അടുത്തിടെ അര്‍ച്ചനയോട് തുറന്നു പറഞ്ഞിരുന്നു. ഷോയിലെ ഒരു ദിവസം രാത്രി സംഭാഷണത്തിലാണ് പേളി തന്റെ ഇഷ്ടം ശ്രീനിയെ അറിയിച്ചത്.
ശ്രീനിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് ശ്രീനി തന്നെ തന്റെ അമ്മയോടും സ്വന്തം അമ്മയോട് പറയണമെന്നും താരം പറഞ്ഞിരുന്നു. മറ്റുളളവരാരും ഇക്കാര്യത്തെക്കുറിച്ച് അറിയരുതെന്നും താരം പറയുന്നുണ്ട്. കൂടാതെ ബിഗ് ബോസില്‍ നിന്നും തിരികെ വരുമ്പോള്‍ ഒറ്റയ്ക്കായിരിക്കുമോ അതോ കൂടെയാരെങ്കിലും വരുമോയെന്ന് സഹോദരി തന്നോട് ചോദിച്ചിരുന്നുവെന്നും താന്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ലെന്നും പേളി പറയുന്നു.
Post Your Comments