CinemaGeneralMollywoodNEWS

അങ്ങനെ ഒരു പ്രണയം ഉണ്ടെങ്കില്‍? ആദ്യമായി നായിക വേഷം ചെയ്യുന്ന നടി എസ്തര്‍ പറയുന്നു!

ബേബി എസ്തര്‍ ഇന്ന് മലയാള സിനിമയിലെ നായിക മുഖമായിരിക്കുകയാണ്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്‍’ എന്ന ചിത്രത്തിലൂടെ നായികയാകുന്ന എസ്തര്‍ അനില്‍ തന്റെ പ്രണയ സങ്കല്‍പ്പങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്.

 എസ്തര്‍ പറയുന്നതിങ്ങനെ

“എന്റെ അമ്മയും അപ്പനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇപ്പോഴും അവരുടെ പ്രണയം സ്‌ട്രോങ് ആണ്. ഞാനും അമ്മയും എപ്പോഴും തെറ്റുന്നത് പ്രണയത്തിന്റെ കാര്യം പറഞ്ഞാണ്. അമ്മ പറയും ഈ പ്രണയമാണ് ലോകത്തെ നിലനിര്‍ത്തുന്നതെന്ന്. എന്തിനോടെങ്കിലുമുള്ള പ്രേമം എന്നൊക്കെ പറഞ്ഞുവരും, അപ്പോള്‍ ഞാന്‍ പറയും അതൊക്കെ ഉണ്ടായിരിക്കാം. പക്ഷെ ഇപ്പോഴുള്ള പിള്ളേര്‍ക്ക് അതൊന്നും ഇല്ല എന്ന്. പ്രണയ പരാജയം കൊണ്ടൊന്നുമല്ല, ചുറ്റുമുള്ള കാര്യങ്ങള്‍ കാണുന്നത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറയുന്നത്. അതല്ല, അങ്ങനെ ഒരു പ്രണയം ഉണ്ടെങ്കില്‍ ഞാനിപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുകയാണ്. എസ്തര്‍ പറഞ്ഞു നിര്‍ത്തുന്നു.”‘ദൃശ്യം’ എന്ന ചിത്രമാണ് എസ്തറിനെ പ്രേക്ഷകര്‍ക്കിടയിലെ താരമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button