BollywoodCinemaIndian Cinema

അങ്ങനെയൊന്നില്ല; പ്രണയ വിവാഹത്തെക്കുറിച്ച് യുവനടന്‍

ബോളിവുഡില്‍ വീണ്ടും ഒരു പ്രണയകഥ പരക്കുകയാണ്. യുവ താരങ്ങള്‍ രണ്‍ബീര്‍-ആലിയ പ്രണയം ഉടന്‍ വിവാഹത്തിലെയ്ക്ക് എത്തുന്നതായി സൂചനകള്‍. എന്നാല്‍ ആലിയയുമായുള്ള വിവാഹം ഇപ്പോള്‍ മനസിലില്ലെന്നും അതു സ്വാഭാവികമായി സംഭവിക്കേണ്ടതാണെന്നുമാണ് രണ്ബീര്‍ പറയുന്നത്. ഇത്തരം വാര്‍ത്തകളില്‍ നിന്ന് താന്‍ ഒളിച്ചോടുകയൊന്നുമല്ല മറിച്ച്‌ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നുമാണ് താരം പറഞ്ഞത്.

ആലിയയുമായുള്ള വിവാഹം ഉടനെന്നുള്ളത് റൂമറുകള്‍ മാത്രമാണെന്നും ഇത്തരത്തില്‍ ഒരു കഥ ഉണ്ടാകുമ്പോള്‍ പിന്നാലെ പുതിയ കഥകള്‍ വന്നുകൊണ്ടിരിക്കുമെന്നും തുറന്നു പറഞ്ഞ താരം 35 വയസ്സായി അതുകൊണ്ട് ഞാന്‍ വിവാഹം കഴിക്കുകയാണെന്ന് എനിക്കൊരിക്കലും പറയാനാകില്ലയെന്നും കൂട്ടിച്ചേര്‍ത്തു. വിവാഹം സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ്. തമ്മിലുള്ള ബന്ധത്തെ മറ്റൊരു ഘട്ടത്തിലേക്ക് കൊണ്ടുപോകണമെന്ന തോന്നല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഒരുപോലെ തോന്നേണ്ട വികാരമാണ്’, രണ്‍ബീര്‍ പറഞ്ഞു. ഇപ്പോള്‍ അത്തരത്തിലൊരു കാര്യവും ചിന്തിക്കുന്നില്ലെന്നും വിവാഹത്തെക്കുറിച്ച്‌ താന്‍ തീരുമാനിച്ചിട്ട് പോലുമില്ലെന്നും രണ്‍ബീര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button