CinemaLatest NewsNEWS

അൻപൊടു കൊച്ചിയെ ചോദ്യം ചെയ്ത യുവതിയുടെ കട കളക്ടർ പൂട്ടിച്ചെന്നു ആരോപണം

അൻപൊടു കൊച്ചി എന്നത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഉള്ള കളക്ഷൻ സെന്റർ ആണ്. കളക്ടർ രാജമാണിക്യം മുതൽ സിനിമ താരങ്ങൾ വരെ പങ്കാളികൾ ആയ ഒരു കളക്ഷൻ സെന്റർ ആണിത്. ഇപ്പോൾ അൻപൊടു കൊച്ചിക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് മീനു പൗളിൻ എന്ന യുവതി എത്തിയിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് കടവന്ത്ര റീജണല്‍ സ്പോര്‍ട്ട്സ് സെന്ററില്‍ ‘അന്‍പൊടു കൊച്ചി’ എന്ന ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളുടെ കളക്ഷന്‍ സെന്റര്‍ നടത്തുന്നത്.

നേരത്തെ തന്നെ സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ലാതെ പ്രവർത്തിക്കുന്ന ക്യാമ്പിന് നേരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മിനുവിന്റെ ആരോപണങ്ങൾ വരുന്നത്. സെന്ററിൽ വരുന്ന സാധനങ്ങൾ ഒന്നും വിതരണം ചെയ്യാതെ അതിനുള്ളിൽ തന്നെ വച്ചിരിക്കുകയാണ് എന്നാണ് ആരോപണം. കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിറഞ്ഞതോടെ പലതവണയും കളക്ഷനുകള്‍ നിര്‍ത്തിവെച്ചിരുന്നു.

ക്യാമ്പിലേക്ക് ഉള്ള കളക്ഷൻ ചോദ്യം ചെയ്തതിനു തന്റെ തന്റെ കലൂരിലെ പപ്പടവട എന്ന കട പൂട്ടിച്ചതെന്ന് മീനു പറയുന്നു. ഇതിനു പിന്നിൽ കളക്ടർ രാജമാണികം ആണെന്നും മീനു പറയുന്നു.അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍ തന്റെ കലൂരിലെ പപ്പടവട റെസ്റ്റോറന്റില്‍ എത്തുകയും കടയ്ക്ക് മുന്നില്‍ ചെളി അടിഞ്ഞുകൂടിയെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ ഫൈന്‍ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് മിനു പറഞ്ഞു.

 

https://www.facebook.com/minu.pauline/videos/vb.689825850/10156431219515851/?type=2&video_source=user_video_tab

ഇത് നല്‍കാന്‍ സാധിക്കാത്തതോടെ 20,000 രൂപ പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ച്‌ കട പൂട്ടാന്‍ ഉത്തരവിടുകയായിരുന്നുവെന്നും മിനു പൗലോസ് തന്റെ ലൈവ് വീഡിയോയില്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button