പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി നിരവധിപേര്‍ രംഗത്തുണ്ട്. എല്ലാം നഷ്ടപ്പെട്ടവര്‍ സാധാരണ ജീവിതത്തേലേക്ക് കരകയറാന്‍ ശ്രമിക്കുകയാണ്. ആ ഉദ്യമത്തില്‍ താനും പങ്കാളിയാകുന്നതായി മമ്മൂട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് മമ്മൂട്ടി ഈ വിവരം പങ്കുവെച്ചത്. പ്രളയത്തെ നമ്മള് ഒരേ മനസോടെ അതിജീവിച്ചു കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമുള്ളതാണ് നോക്കേണ്ടതെന്നും താരം വ്യക്തമാക്കി.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ
‘പ്രിയപ്പെട്ടവരേ, നമ്മള് ഒരു പ്രകൃതിദുരന്തം കഴിഞ്ഞിരിക്കുകയാണ്. ഒരേ മനസോടെ, ഒരേ ശരീരത്തോടെ, ഒരേ ലക്ഷ്യത്തോടെ നമ്മള് അതിനെ അതിജീവിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിനു ജീവന് നമ്മള് രക്ഷിച്ചു, ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതങ്ങളാണ്. പ്രളയത്തിനു മുന്‍പും ശേഷവും എന്നു കേട്ടിട്ടില്ലേ? പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിനു ശേഷമാണ്. അവര്‍ക്ക് ഒരുപാട് സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ട്, വസ്തുക്കള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ട്.
ജീവിതം, ജീവന്, വീട്, കൃഷി സമ്ബാദ്യങ്ങള്‍, വിലപ്പെട്ട രേഖകള്‍ എല്ലാം നഷ്ടപ്പെട്ടു. അതൊക്കെ തിരിച്ചെടുക്കണം. അതിനുള്ള ധൈര്യവും ആവേശവും നമ്മള് കൊടുക്കണം അവരുെട ജീവന് തിരിച്ചു പിടിക്കാന്‍ കാണിച്ച അതേ ഉന്മേഷം നമ്മള് കാണിക്കണം”.
ക്യാമ്പിനുള്ളവര്‍ വീടുകളിലേക്ക് തിരിച്ചുപോകുന്നവര്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നും മമ്മൂട്ടി ഓര്‍മിപ്പിച്ചു. ഒരുപാട് മാലിന്യജലവും വീടുകളിലേക്ക് കയറിയിട്ടുണ്ട്. അവിടെ രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര കരുതലോടെ ചെയ്യണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പകര്‍ച്ച വ്യാധികളും ഒരു ദുരന്തമാണ്. കരുതലോടെ നീങ്ങണം. ഒന്നുമുണ്ടാകില്ല. എല്ലാവരും സന്തോഷത്തോടെ ഇരിക്കണം.
Post Your Comments