മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിജയ ചിത്രമാണ് അഴകിയ രാവണന് . ചിത്രത്തില്‍ നായികയായി എത്തിയത് ഭാനുപ്രിയയായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ തിരഞ്ഞെടുത്തത് കന്നഡഭാഷയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ‘മാലശ്രീ’യെയായിരുന്നു. മമ്മൂട്ടിയുടെ താല്പര്യത്തിലായിരുന്നു മാലശ്രീയെ നായികയാക്കിയത്. കാരണം മമ്മൂട്ടിയോടൊപ്പം ‘സുര്യപുത്രലു’ എന്ന തെലുങ്ക് ചിത്രത്തില്‍ മാലശ്രീയും അഭിനയിച്ചിരുന്നു. എന്നാല്‍ , ആ ചിത്രത്തിന് ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് മാലശ്രീയെ ഈ ചിത്രത്തിലേയ്ക്ക് വിളിച്ചത്. എന്നാല്‍ സെറ്റില്‍ വന്നപ്പോള്‍ മാലശ്രീയെ കണ്ടു മമ്മൂട്ടി ഞെട്ടി.
കാരണം, രണ്ടു വര്‍ഷം കൊണ്ട് മാലശ്രീ യുടെ ശരീരം തടിച്ചുരുണ്ട് പോയിരിക്കുന്നു . മുഖം ചീര്‍ത്തിരിക്കുന്നു. ഒടുവില്‍ , മാലശ്രീയോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി മാലശ്രീയെ തിരിച്ച് അയച്ചു. മാലശ്രീയ്ക്ക് പകരം കണ്ടെത്തിയ താരമായിരുന്നു ഭാനുപ്രിയ. എന്നാല്‍ മമ്മൂട്ടിയുടെ നായികയാവാന്‍ ഭാനുപ്രിയ ചോദിച്ച പ്രതിഫലം കേട്ട് നിര്‍മ്മാതാവും ഞെട്ടി. 5ലക്ഷം രൂപയായിരുന്നു അവരുടെ ഡിമാന്റ് . മലയാള സിനിമയില്‍ അന്ന് ഒരു നായികയ്ക്ക് കൊടുക്കുന്നതും വാങ്ങുന്നതുമായ ഏറ്റവും വലിയ പ്രതിഫലം മൂന്നു ലക്ഷം രൂപയായിരുന്നു. ഒടുവില്‍ , ഭാനുപ്രിയ 3ലക്ഷത്തിന് സമ്മതം മൂളുകയായിരുന്നു .
Post Your Comments