പേമാരിയും പ്രളയവും കൊണ്ട് ദുരിതത്തിലായ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി സംവിധായകൻ മേജര്‍ രവിയും സുഹൃത്തുക്കളും. മത്സ്യതൊഴിലാളി സില്വസ്റ്ററിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഏലൂക്കര ജുമാമസ്ജിദിന് സമീപത്തുള്ള ഇരുന്നൂറോളം വരുന്ന ആളുകളെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്.
”എലൂക്കരയില് നീന്തി രക്ഷപ്പെട്ടു വന്ന ഒരാള്‍ വീട്ടില്‍ ഒരു വയസ്സുള്ള കുട്ടിയും ഗര്‍ഭിണിയായ ഭാര്യയും അമ്മയും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. ബോട്ട് സൗകര്യം പോലും ഇല്ലാതിരുന്ന അവിടെ ഇരുന്നുറോളം പേര് ഉണ്ടായിരുന്നു. അവരെ രക്ഷപ്പെടുത്തുകയായിരുന്നു.” മേജര്‍ രവി പറയുന്നു
Post Your Comments