ദുരിതം വിതച്ച പേമാരിയും പ്രളയവും സര്‍വ്വവും നഷ്ടപ്പെടുത്തിയവര്‍ ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ്. സമൂഹത്തിന്റെ വിവിധഭാഗത്തു നിന്നുമുള്ളവര്‍ സഹായ ഹസ്തവുമായി എത്തിക്കഴിഞ്ഞു. ഇത്തരം ഒരു സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കാളിയായി നടി രോഹിണി.
മറ്റുള്ളവര്‍ അഭയാര്‍ഥികളായവരുടെ ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനുമെല്ലാം സഹായിക്കുമ്പോള്‍ ഏവരുടെയും ആശ്രയമായ വീട് നഷ്ടമായവര്‍ക്ക് സഹായവുമായാണ് രോഹിണി രംഗത്ത് എത്തുന്നത്.
”നിരവധി പേര്‍ക്കാണ് വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായത്. ആ നഷ്ടം ഒരിക്കലും നികത്താനാകുന്നതല്ല. മറ്റു ചിലര്‍ക്കാണെങ്കില്‍ ആകെയുള്ള കിടപ്പാടമാണ് നഷ്ടമായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ലാറി ബേക്കര്‍ മാതൃകയില്‍ ചെലവ് ചുരുങ്ങിയ വീട് നിര്‍മ്മാണ പദ്ധതിയുമായി ചിലര്‍ തന്നെ കണ്ടിരുന്നു. ഒരുപക്ഷെ ഒരു മാസം കഴിഞ്ഞ് അവിടെ ചെല്ലാന്‍ പ്രകൃതി ഞങ്ങളെ അനുഗ്രഹിക്കുകയാണെങ്കില്‍ ഓര്‍ഗാനിക്, സുസ്ഥിര വാസ്തുവിദ്യ ഉപയോഗിച്ച് ആളുകള്‍ക്ക് വീടുകള്‍ പുതുക്കിപ്പണിയാന്‍ ഞാന്‍ സഹായിക്കും ” ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രോഹിണി പറയുന്നു.
Post Your Comments