മലയാള സിനിമനടിയും നാടകനടിയുമായ സജിത മഠത്തിലിന്റെ ‘അമ്മ അന്തരിച്ചു. 77 വയസ്സായിരുന്നു സാവിത്രിയമ്മക്ക്. സജിത മഠത്തിൽ തന്നെയാണ് മരണ വിവരം ഫേസ്ബുക്കിൽ കൂടെ അറിയിച്ചത്. രോഗ ബാധിതയായി ചികിത്സയിലായിരുന്നു സാവിത്രി. “പ്രളയജലം ഒഴിയാൻ അമ്മ കാത്തു നിന്നില്ല” എന്നാണ് സജിത മഠത്തിലിന്റെ ഫേസ്ബുക് പോസ്റ്റ്.
ഷട്ടർ എന്ന ചിത്രത്തിലൂടെ ആണ് സജിത സിനിമകളിൽ സജീവം ആയി തുടങ്ങിയത്. ഷട്ടറിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചിരുന്നു. .കൊല്‍ക്കൊത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്നു നാടകത്തില്‍ എം.എ ബിരുദവും, കോട്ടയത്തെ മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം ഫിലും നേടി.
Post Your Comments