ദയവുചെയ്തു നീ ജഗദീഷിന്റെ അഭിനയം കണ്ടു പഠിക്കരുത്; പ്രമുഖ നടനോട് ജഗതി ശ്രീകുമാര്‍ പറഞ്ഞത്
നടന് ഇന്ദ്രന്‍സിന്റെ ഏറ്റവും വലിയ ഭാഗ്യം എന്തെന്ന് വെച്ചാല്‍ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാറുമായി നിരവധി സിനിമകളില്‍ സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞുവെന്നതാണ്, കരിയറിന്റെ തുടക്കകാലത്ത് ജഗതി ചേട്ടനില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ഒരുപാടു സഹായകമായിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.
നടന് ജഗദീഷും അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുള്ളതായി ഇന്ദ്രന്‍സ് പറഞ്ഞു. ഗുരുഷ്യന് എന്നാണ് ജഗദീഷിനെയും തന്നെയും ജഗതി ശ്രീകുമാര്‍ വിശേഷിപ്പിച്ചതെന്നും ഒരു ടിവി അഭിമുഖത്തില്‍ ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.ദയവുചെയ്തു നീ ജഗദീഷിന്റെ അഭിനയം കണ്ടു പഠിക്കരുതേയെന്നു തമാശയോടെ അദ്ദേഹം പറഞ്ഞതിരുന്നതായും ഇന്ദ്രന്‍സ് ഓര്‍മ്മിക്കുന്നു.
Post Your Comments