
കേരളത്തില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പ്രമുഖരുടെ വക നിരവധി സാമ്പത്തിക സഹായം ലഭിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വാര്‍ത്ത പ്രചരിച്ചത്, ഉടനടി സണ്ണി ലിയോണിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയിലെ ഒരുകൂട്ടം പേര് രംഗത്തുകയും ചെയ്തു.
മുന്‍പൊക്കെ സണ്ണി ലിയോണ്‍ എന്ന് കേട്ടാല്‍ കേരളീയര്‍ ചിരിച്ചിരുന്നു, ഇപ്പോള്‍ നിങ്ങളെ ഓര്‍ത്തു അഭിമാനിക്കുന്നു. ടൈം ലൈനില്‍ സണ്ണി ലിയോണിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് പലരും പറഞ്ഞ വാചകമാണ് മുകളില്‍ കുറിച്ചത്. ദുരിതാശ്വാസനിധിയിലേക്കുള്ള താരത്തിന്റെ സാമ്പത്തിക സംഭാവനയെ പ്രശംസിച്ച് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.
Post Your Comments