
തന്നെ പരിഹസിച്ചവർക്ക് മറുപടിയും ആയി ദുൽഖർ സൽമാൻ. താൻ ഇവിടെ ഇല്ലെന്നും , ഈ സമയത് ഇവിടെ ഇല്ലാതായതിൽ വിഷമിക്കുന്നു എന്നും എന്ത് സഹായം വേണം എങ്കിലും ചെയ്യാൻ തയ്യാർ ആണെന്ന് പറഞ്ഞു ദുൽഖർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനു താഴെ ആയിരുന്നു അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് കമെന്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനു മറുപടിയും ആയാണ് ദുൽഖർ ഇപ്പോൾ എത്തിയിരിക്കുന്നത്.
https://www.facebook.com/DQSalmaan/photos/a.265084923593993/1414526148649859/?type=3
“നാട്ടിൽ ഇല്ല എന്നത് കൊണ്ട് ഞാൻ സഹായങ്ങൾ ചെയ്യുന്നില്ല എന്ന് കരുതുന്നവരോട്, എനിക്ക് നിങ്ങളെ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല. എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ ഉള്ളിലെ വെറുപ്പും മുൻവിധികളും മാറ്റി വയ്ക്കണം. ഇങ്ങനെ കമന്റ് ഇടുന്ന ഒരാളെയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പരിസരത്തു കാണാൻ കഴിയില്ല. അതുകൊണ്ട് മറ്റുള്ളവരെ ആക്രമിക്കുക വഴി നിങ്ങള്‍ അവരേക്കാള്‍ മികച്ചതാകുന്നെന്ന് കരുതരുത്.” ദുൽഖർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
Post Your Comments