GeneralNEWS

എരിതീയിൽ എണ്ണ ഒഴിക്കുന്നു; കേരളം മഹാവിപത്ത് നേരിടുമ്പോള്‍ സംവിധായകന്‍ വിനയന് പറയാനുള്ളത്

മഴക്കെടുതിയില്‍ കേരളം മഹാവിപത്ത് നേരിടുമ്പോള്‍ മുല്ലപ്പെരിയാറിന്‍റെ കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കാണിക്കുന്ന നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. കേന്ദ്രസർക്കാറും സുപ്രീം കോടതിയും പറഞ്ഞിട്ടു പോലും തമിഴ് നാട് ലക്ഷോപലക്ഷം കേരളീയരുടെ ജീവന്‍വെച്ച് പന്താടുകയാണെന്നും, ഇതിനായി നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ച് നില്‍ക്കണമെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു,

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

മുല്ലപ്പെരിയാറിൻെറ കാര്യത്തിൽ തമിഴ്നാട് സർക്കാർ കാണിക്കുന്ന ധ്രാഷ്ട്രൈത്തിനെതിരേ നമ്മുടെ രാഷ്ട്രീയ നേതാക്കൻമാർ ഒന്നിച്ചു പ്രതികരിക്കണം..
എന്തേ പ്രതിഷേധിക്കാൻ പലർക്കും വൈക്ലബ്യം
കേന്ദ്രസർക്കാറും സുപ്രീം കോടതിയും പറഞ്ഞിട്ടു പോലും 142 അടിയിൽ തന്നെ ജലനിരപ്പ് നിർത്തും അതിനു നിയമത്തിൻെറ പരിരക്ഷയുണ്ട് എന്നൊക്കെ ധ്രാഷ്ട്രൈം നിറഞ്ഞ തൊടുന്യായങ്ങൾ പറയുന്ന തമിഴ് നാട് ലക്ഷോപലക്ഷം കേരളീയരുടെ ജീവൻ വച്ചാണ് കളിക്കുന്നതെന്നോർക്കണം..
മുല്ലപ്പെരിയാറിൻെറ താഴ് വാരം മുതൽ കൊച്ചിയിലെയും ആലപ്പുഴയിലെയും കടൽതീരം വരെ ഭീതിയോടെ കഴിയാൻ വിധിക്കപ്പെട്ട ജനസമൂഹത്തെ ഡാം തകരാൻ പോകുന്നെന്നൊക്കെ പറഞ്ഞ് അസംബന്ധ വാർത്തകൾ പ്രചരിപ്പിച്ച് കൂടുതൽ ഭയചകിതരാക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കുക എരിതീയിൽ എണ്ണ ഒഴിക്കുന്ന വലിയ ക്രൂരതയാണ് നിങ്ങൾ കാണിക്കുന്നത്..
ദയവു ചെയ്ത് ഇതു തുടരരുത് ……
പക്ഷേ മുല്ലപ്പെരിയാർ ഡാം ഉണ്ടാക്കുന്ന ടെൻഷൻ അതുകൊണ്ടു തീരുന്നില്ലല്ലോ? നമ്മുടെ വീട്ടിൽ ഒരു ബോംബ് വച്ചിട്ട് അയൽവാസിയുടെ കൈയ്യിൽ റിമോട്ടു കൊടുക്കുന്നതു പോലെ അത്യന്തം ബുദ്ധിമോശമായ ഈ നടപടി തമിഴ്നാടുമായിട്ടുള്ള ഏത് എഗ്രിമെൻറിൻെറ പേരിലാണൻകിലും മലയാളിയുടെ നെൻചിൽ കനൽ വാരിയിടുന്ന ക്രൂരമായ ഏർപ്പാടാണ്.. തമിഴ് നാട്ടിലെ രാഷ്ട്രീയ നേതാക്കൾ ആ നാടിൻെറ കാര്യത്തിൽ കിണിക്കുന്ന വ്യഗ്രതയും പ്രതിഷേധത്തിൻെറ ചുരും ചൂടും എന്തേ നമ്മുടെ നേതാക്കൾക്കുണ്ടാകുന്നില്ല….? സാംസ്കാരിക നായകർക്കുണ്ടാവുന്നില്ല…
തമിഴ്നാട്ടിലേക്കു കൂടുതൽ ജലം കൊണ്ടു പൊയ്ക്കൊണ്ട് ഡാമിൻെറജലനിരപ്പു കുറക്കാൻ
തമിഴ്നാടു ഇനിയും മനസ്സുകാണിച്ചില്ലൻകിൽ അതിനെതിരേ..
ശക്തമായ പ്രതിഷേധം ഉയരേണ്ടതാണ്..

shortlink

Related Articles

Post Your Comments


Back to top button