പ്രളയക്കെടുതിയിൽ ചെങ്ങന്നൂർ വെൺമണിയില് അകപ്പെട്ടു പോയ തന്റെ ഒൻപത് മാസം ഗർഭിണിയായ ഭാര്യയെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ലൈവിൽ പൊട്ടിക്കരഞ്ഞ് യുവ നടൻ ശരത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ചെന്നൈയിൽ പോയത് ആണ് ശരത്. പക്ഷെ മഴ ശക്തിപ്പെട്ടതോടെ ശരത്തിനു തിരിച്ചു വരാൻ കഴിഞ്ഞില്ല. ഗർഭിണിയായ ഭാര്യക്കൊപ്പം താൻ ഇല്ല എന്ന ആശങ്കയും താരം പങ്ക് വയ്ക്കുന്നു.
“ഞാൻ ചെന്നൈയിൽ ഷൂട്ടിലാണ്, ഇവിടെ ഇന്ന് വരാൻ കഴിയാത്ത അവസ്ഥയാണ്. ഭാര്യ വീട് മാന്നാർ ആണ്. അവിടെ വെള്ളം കേറും എന്ന് കരുതിയാണ് വെണ്മണിയിലേക്ക് മാറ്റിയത്. പക്ഷെ ഇന്ന് രാവിലെ ആണ് വാർത്തയിൽ കണ്ടത് അവിടെയും വെള്ളം കേറി എന്നും. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. രേഷ്മ എന്നാണ് അവളുടെ പേര്. 9 മാസം ഗർഭിണി ആണ്. അവൾ സുരക്ഷിതയാണെന്ന് അറിഞ്ഞാൽ മതി. ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല. ഈ ഭാഗത്തുള്ള ആരെങ്കിലും എന്തെങ്കിലും അറിയുകയാണെങ്കിൽ എന്നെ വിവരമറിയിക്കണം. എൻറെ നമ്പർ 9072743107 ആണ്” ശരത് പറയുന്നു.
https://www.facebook.com/sarathappani/videos/vb.100013759005038/460931641042132/?type=2&video_source=user_video_tab
Post Your Comments