
കേരളം പേമാരിയുടെ ദുരിതകയത്തില്‍ മുങ്ങുകയാണ്. അഭയം തേടി നിരവധിപേരാണ് ഇപ്പോഴും കഴിയുന്നത്. വെള്ളപൊക്കത്തില്‍ നടി അനന്യയുടെ കൊച്ചിയിലെ വീടും മുങ്ങിയിരുന്നു. ഇപ്പോള്‍ നടി ആശാ ശരത്തിന്റെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് അനന്യ.
സുരക്ഷിതയായി എത്തിയ താരം തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയും മറ്റുള്ളവരെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
”കഴിഞ്ഞ 2 ദിവസമായി പ്രളയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. എന്റെ വീട് ഇപ്പോള്‍ വെള്ളത്തിലായി.മിനിറ്റുകള്‍ കെണ്ടായിരുന്നു വെള്ളം കേറിയത്. ഒന്നാം നില വരെ വെള്ളം കേറി. എന്റെ ബന്ധുക്കളുടെ വീട്ടിലും വെള്ളം കേറി ദൈവാനുഗ്രഹം കൊണ്ട് എല്ലാവരും ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലില്‍ എത്തിചേര്‍ന്നു.മനസ്സ് മരവിച്ച അവസ്ഥയിലാണ് ഇനി മുന്നോട്ട് എങ്ങനെയാവുമെന്നറിയില്ല” അനന്യ ലൈവില്‍ പറഞ്ഞു..
Post Your Comments