സിനിമയില്‍ നഗ്ന രംഗങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരം ഒരു വിവാദ ചിത്രം അര നൂറ്റാണ്ടിനു ശേഷം കണ്ടെത്തിയത്തിന്റെ അത്ഭുതത്തിലാണ് സിനിമാ ലോകം. 1961ല്‍ ചിത്രീകരിച്ച ‘ദ മിസ് ഫിറ്റെ’ന്ന സിനിമയില്‍ നായികയായി എത്തിയത് ഇന്നും ആരാധക ഹൃദയങ്ങളില്‍ ജീവിക്കുന്ന അമേരിക്കന്‍ നടിയും മോഡലുമായ മെര്‍ലിന്‍ മണ്‍റോയാണ്.
ചിത്രത്തില്‍ ക്ലാര്‍ക്ക് ഗേബിളുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബെഡ് ഷീറ്റ് പുതച്ചുവന്ന മെര്‍ലിന്‍ പെട്ടെന്ന് അത് മാറ്റി നഗ്‌നയാവുകയായിരുന്നു. ”അങ്ങനെയൊരു നഗ്‌നരംഗം സ്‌ക്രിപ്റ്റിലുണ്ടായിരുന്നില്ല. എന്നാല്‍ കൂടുതല്‍ സ്വാഭാവികത തോന്നാന്‍ ആ രംഗം വന്നപ്പോള്‍ മണ്‍റോ ബെഡ്ഷീറ്റ് മാറ്റുകയായിരുന്നു. പിന്നീട് സിനിമയില്‍ ആ രംഗങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് സംവിധായകന്‍ ആ രംഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു. ഈ ചിത്രം നഷ്ടപ്പെട്ടു പോയിരുന്നു. എന്നാല്‍ ഈ രംഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ചാള്‍സ് കാസിലോ.
മെര്‍ലിന്‍ മണ്‍റോയെ കുറിച്ച് പുസ്തകമെഴുതുന്ന വ്യക്തിയാണ് ചാള്‍സ് കാസിലോ . ‘മെര്‍ലിന്‍ മണ്‍റോ: ദ പ്രൈവറ്റ് ലൈഫ് ഓഫ് എ പബ്ലിക് ഐക്കണ്‍’ എന്ന പുസ്തകത്തിനായി ‘മിസ് ഫിറ്റി’ന്റെ പ്രൊഡ്യൂസര്‍ ഫ്രാങ്ക് ടൈലറുടെ മകന്‍ കര്‍ട്ടിസിനെ ഇന്റര്‍വ്യൂ ചെയ്യുമ്ബോഴാണ് 1999 അച്ഛന്‍ മരിച്ച ശേഷം താന്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു ദൃശ്യമുണ്ടെന്ന് കര്‍ട്ടിസ് വെളിപ്പെടുത്തിയത്. 36മത്തെ വയസിലാണ് മെര്‍ലിന്‍ മണ്‍റോ മരിക്കുന്നത്. മണ്‍റോയുടെ പൂര്‍ത്തിയായ സിനിമകളില്‍ അവസാനത്തേതായിരുന്നു അവരുടെ ഭര്‍ത്താവ് ആര്‍തര്‍ മില്ലറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ മിസ് ഫിറ്റ്.
Post Your Comments